Asianet News MalayalamAsianet News Malayalam

യാസ് ചുഴലിക്കാറ്റ്; കേരളത്തിലേക്കുള്ളതടക്കം 25 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി

എറണാകുളം - പാറ്റ്‌ന, തിരുവനന്തപുരം - സിൽച്ചാർ ട്രെയിനുകൾ റദ്ദാക്കി. അതേസമയം ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, അതി തീവ്ര ന്യുനമർദ്ദമായി മാറി. ഇത് ഇന്നോടെ യാസ് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. 

railway cancels 25 services due to cyclone
Author
New Delhi, First Published May 24, 2021, 8:56 AM IST

കര തൊടാനിരിക്കുന്ന യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ തീരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ശക്തമായും കാറ്റും മഴയും കണക്കിലെടുത്ത് കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകള്‍ റെയിൽവേ റദ്ദാക്കി. എറണാകുളം - പാറ്റ്‌ന, തിരുവനന്തപുരം - സിൽച്ചാർ ട്രെയിനുകൾ റദ്ദാക്കി.

അതേസമയം ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, അതി തീവ്ര ന്യുനമർദ്ദമായി മാറി. ഇത് ഇന്നോടെ യാസ് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചയോടെ വടക്കൻ ഒഡീഷ പശ്ചിമ ബംഗാൾ തീരം വഴി യാസ് കര തൊടുമെന്നാണ് വിലയിരുത്തല്‍. യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാൾ, ആന്‍ഡമാൻ തീരത്ത് കനത്ത മഴയാണ്.  

യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരളത്തിൽ ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം , ഇടുക്കി , കോട്ടയം , ആലപ്പുഴ , പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios