കഴിഞ്ഞ മാസമാണ് ഇയാള്‍ ബലാത്സംഗത്തിനിരയായ സ്ത്രീയോട് മോശമായി പെരുമാറിയത്. മാര്‍ച്ച് 20ന് ഇയാളോട് നിര്‍ബന്ധമായി വിരമിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

ജയ്പുര്‍: ബലാത്സംഗത്തിനിരയായ യുവതിയോട് കൈക്കൂലിയായി ലൈംഗിക ബന്ധത്തിന് നിര്ബന്ധിച്ച പൊലീസുകാരനെ സര്‍വീസില്‍നിന്ന് പുറത്താക്കി. രാജസ്ഥാനിലാണ് സംഭവം. കൈലാഷ് ബോറ എന്ന പൊലീസുദ്യോഗസ്ഥനെയാണ് സര്‍ക്കാര്‍ പുറത്താക്കിയത്. കഴിഞ്ഞ മാസമാണ് ഇയാള്‍ ബലാത്സംഗത്തിനിരയായ സ്ത്രീയോട് മോശമായി പെരുമാറിയത്. മാര്‍ച്ച് 20ന് ഇയാളോട് നിര്‍ബന്ധമായി വിരമിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

യുവതിയുടെ പരാതിയില്‍ ആന്റി കറപ്ഷന്‍ ബ്യൂറോയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിലെ എസിപിയായിരുന്നു കൈലാഷ് ബോറ. യുവതിയോട് പണമാണ് ആദ്യം ഇയാള്‍ ആവശ്യപ്പെട്ടത്. പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവം പ്രതിപക്ഷമായ ബിജെപി സഭയില്‍ ഉന്നയിച്ചിരുന്നു.