നേരത്തെ ആപ്പിള്‍ ഐ പാഡുകളും ലാപ് ടോപ്പുകളും രാജസ്ഥാന്‍ സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കിയിരുന്നു.
ജയ്പുര്‍: രാജസ്ഥാനില്‍ (Rajasthan) 200 എംഎല്‍എമാര്‍ക്ക് ഐ ഫോണ്‍ (I Phone) സമ്മാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. ബജറ്റ് അവതരണത്തിന് ശേഷമാണ് മുഴുവന്‍ എംഎല്‍എമാര്‍ക്കും 75000 മുതല്‍ ഒരു ലക്ഷം രൂപ വിലയുള്ള ഐ ഫോണ്‍ 13 മോഡല്‍ ഫോണുകള്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിയത്. മൊത്തം 250 ഐ ഫോണുകളാണ് സര്‍ക്കാര്‍ വാങ്ങിയത്. ഇതില്‍ 200 എണ്ണം എംഎല്‍എമാര്‍ക്ക് സമ്മാനമായി നല്‍കി. നേരത്തെ ആപ്പിള്‍ ഐ പാഡുകളും (I Pad) ലാപ് ടോപ്പുകളും രാജസ്ഥാന്‍ സര്‍ക്കാര്‍ (Rajastha Government) എംഎല്‍എമാര്‍ക്ക് നല്‍കിയിരുന്നു. എംഎല്‍എമാര്‍ക്ക് മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്താസ്ര പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഐ ഫോണുകള്‍ തിരിച്ചു നല്‍കുമെന്ന് ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ വ്യക്തമാക്കി. ഐ ഫോണുകള്‍ സ്വീകരിച്ച ബിജെപി എംഎല്‍എമാര്‍ അവ തിരിച്ചുനല്‍കണം. സംസ്ഥാനം നിലവില്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നല്‍കിയ ഐ ഫോണുകള്‍ സ്വീകരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം രണ്ട് കോടി രൂപ മുടക്കിയാണ് ഫോണുകള്‍ വാങ്ങിയത്.
കൂട്ടത്തോടെ എത്തരുതെന്ന് ഇന്ത്യന്‍ എംബസി, പ്രവേശനം 2 പോയിന്‍റിലൂടെ മാത്രം
കീവ്: യുക്രൈനില്‍ (Ukraine) നിന്നുള്ള രക്ഷാദൌത്യം പുരോഗമിക്കുന്നതിനിടെ നിര്‍ദ്ദേശങ്ങളുമായി യുക്രൈനിലെ ഇന്ത്യന്‍ എംബസി (Indian Embassy). മുൻകൂട്ടി അറിയിക്കാതെ ജനങ്ങള്‍ അതിർത്തികളില്‍ എത്തരുതെന്നാണ് പുതിയ നിർദ്ദേശം. അതിർത്തികളിൽ സ്ഥിതി മെച്ചമല്ല. മുന്‍കൂട്ടി അറിയിക്കാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ സഹായിക്കുന്നതില്‍ എംബസി വലിയ പ്രതിസന്ധി നേരിടുകയാണ്. മറ്റ് അതിര്‍ത്തി രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ജനങ്ങളെ രക്ഷിക്കാനുള്ള നപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ്. യുക്രൈനിലെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ ഉള്ളവര്‍ താരതമ്യേന സുരക്ഷിതരാണെന്നും അവര്‍ സ്ഥലത്ത് തുടരുന്നതാണ് നല്ലതെന്നും എംബസി അറിയിച്ചിട്ടുണ്ട്.
മറ്റ് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ യുക്രൈന്‍റെ കിഴക്കന്‍ ഭാഗങ്ങളിലുള്ളവര്‍ സ്ഥലത്ത് തുടരണം. വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണമെന്ന് പോളണ്ടിലെ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്. രണ്ട് പോയിന്‍റിലൂടെ മാത്രമാണ് പ്രവേശനം. ഷെഹിന്-മെഡിക, കാര്‍ക്കോവിലൂടെയുമാണ് ഇന്ത്യക്കാര്‍ക്ക് പ്രവേശനം. രാത്രി എത്തുന്നത് ഒഴിവാക്കണം. സുരക്ഷിതമെങ്കിൽ തല്‍ക്കാലം താമസസ്ഥലങ്ങളിൽ തുടരണം എന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. പോളണ്ട് അതിര്‍ത്തിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ അതിര്‍ത്തി കടക്കാനാകുന്നില്ല. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ നാല് രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ അതിര്‍ത്തി കടത്താനാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
