ജയ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപെടുത്തിയ കേസിൽ രാജസ്ഥാൻ ഹൈക്കോടതി താരങ്ങൾക്ക് വീണ്ടും നോട്ടീസ് അയച്ചു. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാൻ, സൊനാലി ബേന്ദ്ര, നീലം തബു, ദുഷ്യന്ത്‌  സിംഗ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. 

കേസിൽ വിചാരണ കോടതി ഇവരെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീലിലാണ് നോട്ടീസ്. രണ്ട് മാസത്തിന് ശേഷം കേസിൽ ഹൈക്കോടതിയിൽ വാദം കേൾക്കും. 1998 ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.