ജയ്പുര്‍: രാജസ്ഥാനിലെ നീതി, ശാക്തീകരണ വകുപ്പ് മന്ത്രി ഭന്‍വര്‍ ലാല്‍ മേഘ്വാള്‍(72) അന്തരിച്ചു. സെറിബ്രല്‍ ഹെമറേജിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ചൊവ്വാഴ്ച ദുഃഖാചരണമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അനുശോചനമറിയിച്ചു. ചുരു ജില്ലയിലെ സുജന്‍ഗഢ് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു അദ്ദേഹം. കഴിഞ്ഞ മേയിലാണ് പക്ഷാഘാതമുണ്ടായത്.