ദിവസേന ഞങ്ങള്‍ 25 മുതല്‍ 30 വരെ ജാതകങ്ങളാണ് പരിശോധിക്കുന്നതെന്നും രോഗ നിര്‍ണ്ണയത്തിനാണ് ജ്യോതിഷത്തെ ഉപയോഗിക്കുന്നതിനാല്‍ രോഗനിര്‍ണ്ണയം കൃത്യമാണെന്നും സമയനഷ്ടമില്ലെന്നും ഡോക്ടര്‍ അവകാശപ്പെട്ടതായി എന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

രാജസ്ഥാന്‍: ജയ്പ്പൂരിലെ യുണീക്ക് സംഗീത മെമ്മോറിയല്‍ ആശുപത്രിയില്‍ രോഗനിര്‍ണ്ണയത്തിന് ജ്യോതിഷം ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്. ജ്യോതിഷം അടിസ്ഥാനമാക്കിയുള്ള ചികിത്സയില്‍ രോഗികളും തൃപ്തരാണെന്ന് ആശുപത്രി അധികൃതരും അവകാശപ്പെടുന്നു. രോഗനിര്‍ണ്ണയത്തിന് ജ്യോതിഷത്തെ ഉപയോഗപ്പെടുത്തുന്നതിനാല്‍ രോഗനിര്‍ണ്ണയം കൃത്യമാണെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍ എ ശര്‍മ്മ അവകാശപ്പെടുന്നത്. 

രോഗം കണ്ടെത്താനാണ് ജ്യോതിഷത്തെയും മെഡിക്കല്‍ സയന്‍സിനെയും ഒരു പോലെ ആശ്രയിക്കുന്നത്. ചികിത്സ വൈദ്യശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നും ഡോക്ടര്‍ അവകാശപ്പെട്ടു. ദിവസേന ഞങ്ങള്‍ 25 മുതല്‍ 30 വരെ ജാതകങ്ങളാണ് പരിശോധിക്കുന്നതെന്നും രോഗ നിര്‍ണ്ണയത്തിനാണ് ജ്യോതിഷത്തെ ഉപയോഗിക്കുന്നതിനാല്‍ രോഗനിര്‍ണ്ണയം കൃത്യമാണെന്നും സമയനഷ്ടമില്ലെന്നും ഡോക്ടര്‍ അവകാശപ്പെട്ടതായി എന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ വാര്‍ത്ത പുറത്ത് വന്നതിന് പുറകേ നിരവധിപേരാണ് രംഗത്തെത്തിയത്. ചിലര്‍ ഇത് ശിലയുഗത്തിലേക്കുള്ള മടക്കമെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ ' പുതിയ ഇന്ത്യയ്ക്ക് സ്വാഗതം ' എന്നാണ് ട്രോളിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനോടും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും ചിലര്‍ ആവശ്യപ്പെട്ടുന്നു.

Scroll to load tweet…