Asianet News MalayalamAsianet News Malayalam

ഗൽവാൻ താഴ്വരയിലെ ചെറുത്തുനിൽപ്പില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജീവ് ചന്ദ്രശേഖർ എം പി

ഇന്ത്യയുടെ പരമാധികാരത്തെ സംരക്ഷിച്ച 16 ബീഹാർ റെജിമെന്റിന്റെ കേണൽ സന്തോഷ് ബാബുവിനും മറ്റ് ധീര സൈനികര്‍ക്കും അഭിവാന്ദ്യം അര്‍പ്പിക്കുന്നതായി രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖർ

Rajeev Chandrasekhar MP pays tribute to Bravehearts lose life in galwan
Author
Bengaluru, First Published Jun 15, 2021, 1:56 PM IST

കഴിഞ്ഞ വർഷം ജൂൺ 15 ന് ഗൽവാൻ താഴ്വരയിലുണ്ടായ ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിനും 20  സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖർ. ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതും  ഇന്ത്യൻ സൈനികരെ ആക്രമിച്ചതും  അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികരുടെ ചെറുത്ത് നില്‍പ് ചൈനീസ് സേനയെ അത്ഭുതപ്പെടുത്തി. എങ്കിലും 11 തവണ ചര്‍ച്ച നടത്തിയിട്ടും സംഘര്‍ഷ മേഖലയില്‍ നിന്ന് പൂര്‍ണമായ പിന്മാറല്‍ ഉണ്ടായിട്ടില്ലെന്നും എംപി പറയുന്നു. ഇന്ത്യയുടെ പരമാധികാരത്തെ സംരക്ഷിച്ച 16 ബീഹാർ റെജിമെന്റിന്റെ കേണൽ സന്തോഷ് ബാബുവിനും മറ്റ് ധീര സൈനികര്‍ക്കും അഭിവാന്ദ്യം അര്‍പ്പിക്കുന്നതായി എംപി കൂട്ടിച്ചേര്‍ത്തു.

സേനയിലെ  സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമയോടെ ശക്തമായി പിന്തുണയ്ക്കണമെന്ന് എല്ലാ ഇന്ത്യക്കാരോടും അഭ്യർത്ഥിക്കുന്നതായി രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios