Asianet News MalayalamAsianet News Malayalam

'ജോഷിമഠിലേത് മനുഷ്യനിർമ്മിത ദുരന്തം', പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘവുമായി സംവദിച്ച് ഹിമാചൽ ഗവർണർ

മനുഷ്യൻ പ്രകൃതിയിലേക്ക് നടത്തുന്ന കടന്നുകയറ്റങ്ങളെ കുറിച്ചുള്ള പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘത്തിലെ വിദ്യാർഥികളുടെ ചോദ്യങ്ങൾക്കായിരുന്നു ജോഷിമഠ് ദുരന്തത്തെ ഉദാഹരിച്ച് ഗവർണർ മറുപടി നൽകിയത്. 

Rajendra Vishwanath Arlekar interacted with proud to be an indian team
Author
First Published Jan 29, 2023, 4:46 PM IST

ഷിംല: ജോഷിമഠിലേത് മനുഷ്യനിർമ്മിത ദുരന്തമെന്ന് ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ. ഷിംലയിൽ പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ പ്രകൃതിയിലേക്ക് നടത്തുന്ന കടന്നുകയറ്റങ്ങളെ കുറിച്ചുള്ള പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘത്തിലെ വിദ്യാർഥികളുടെ ചോദ്യങ്ങൾക്കായിരുന്നു ജോഷിമഠ് ദുരന്തത്തെ ഉദാഹരിച്ച് ഗവർണർ മറുപടി നൽകിയത്. പ്രകൃതിയെ മറന്നുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കണം എന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രവാസി വിദ്യാർത്ഥികൾ അവരുടെ വേരുകൾ ഇന്ത്യയിൽ ആണെന്ന് മറക്കരുത്. രാജ്യത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയണം. വികസന രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ എത്തിക്കാൻ കഴിയുക പ്രവാസി വിദ്യാർത്ഥികൾക്ക് ആണ്. ഇതിന് രാജ്യത്തിന്‍റെ അംബാസിഡർമാരെ പോലെ വിദ്യാർഥികൾ പ്രവർത്തിക്കണമെന്നും ഗവർണർ ആഹ്വാനം ചെയ്തു. പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘത്തിന്‍റെ ബഹുമാനാർത്ഥം രാജ്ഭവനിൽ ഗവർണർ ചായ സൽക്കാരവും ഒരുക്കിയിരുന്നു. പ്രവാസി വിദ്യാർത്ഥികൾക്ക് ഇന്ത്യയെ അടുത്തറിയാൻ അവസരം നൽകുന്ന ഏഷ്യാനെറ്റ് പ്രൗഡ് ടു ബി എ ഇന്ത്യൻ പ്രോഗ്രാം മാതൃകാപരമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

Follow Us:
Download App:
  • android
  • ios