Asianet News MalayalamAsianet News Malayalam

'മോദി 'കരിസ്മാറ്റിക് ലീഡര്‍', മോദി തരംഗത്തിനെതിരെ നീന്തുന്നവര്‍ മുങ്ങിപ്പോകും': രജനീകാന്ത്

'മോദിയെ കരിസ്മാറ്റിക് ലീഡര്‍ എന്നാണ് രജനീകാന്ത് വിശേഷിപ്പിച്ചത്. ഒറ്റയാള്‍ പോരാട്ടം നടത്തി തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ മോദിയെപ്പോലുള്ള ഊര്‍ജ്ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളാണ് ഇന്ത്യയ്ക്ക് ആവശ്യം. വാജ്‍പേയ്ക്ക് ശേഷം ഇന്ത്യയിലെ കരുത്തനായ നേതാവ് മോദിയാണെന്നാണ് എന്‍റെ അഭിപ്രായം'- രജനീകാന്ത് വ്യക്തമാക്കി. 

rajinikanth praise modi charismatic leader
Author
Chennai, First Published May 28, 2019, 1:46 PM IST

ചെന്നൈ: നരേന്ദ്ര മോദിയെ പ്രശംസിച്ച് നടന്‍ രജനീകാന്ത്. മോദിയെപ്പോലെ ഊര്‍ജ്ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും മോദി കരുത്തനായ നേതാവാണെന്നും രജനീകാന്ത് പറഞ്ഞു. 

മോദിയെ 'കരിസ്മാറ്റിക് ലീഡര്‍' എന്നാണ് രജനീകാന്ത് വിശേഷിപ്പിച്ചത്. 'ഒറ്റയാള്‍ പോരാട്ടം നടത്തി തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ മോദിയെപ്പോലെ ഊര്‍ജ്ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളാണ് ഇന്ത്യയ്ക്ക് ആവശ്യം. വാജ്‍പേയ്ക്ക് ശേഷം ഇന്ത്യയിലെ കരുത്തനായ നേതാവ് മോദിയാണെന്നാണ് എന്‍റെ അഭിപ്രായം'- രജനീകാന്ത് വ്യക്തമാക്കി. 

രാജ്യത്ത് ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ ബാക്കി എല്ലായിടത്തും മോദി തരംഗമാണ്. ഈ തരംഗത്തിനെതിരെ നീങ്ങുന്നവര്‍ മുങ്ങിപ്പോകുമെന്നും എന്‍ഡിഎ തമിഴ്നാടിനെ ഗൗരവത്തോടെ പരിഗണിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.  കാവേരി-കൃഷ്ണ-ഗോദാവരി നദികളുടെ സംയോജനത്തില്‍ നിതിന്‍ ഗഡ്‍കരിയുടെ നിലപാടിനെ അനുകൂലിക്കുന്നെന്നും  രജനീകാന്ത് പറഞ്ഞു. രജനീകാന്ത്  ബിജെപിയില്‍ ചേരുമെന്നുള്ള നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശത്തോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Follow Us:
Download App:
  • android
  • ios