Asianet News MalayalamAsianet News Malayalam

മകന്റെ വിവാഹത്തിന് പരോള്‍ അപേക്ഷയുമായി രാജീവ് ​ഗാന്ധി വധക്കേസ് പ്രതി റോബര്‍ട്ട് പയസ്

മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് 30 ദിവസത്തെ പരോളായിരുന്നു നളിനിക്ക് ആദ്യം അനുവദിച്ചത്. പിന്നീട് പരോള്‍ കാലാവധി മൂന്നാഴ്ചത്തേക്കു കൂടി ഹൈക്കോടതി നീട്ടുകയായിരുന്നു.  

Rajiv gandhi assassination case convict Robert Payas seeks parole
Author
Chennai, First Published Sep 26, 2019, 12:37 PM IST

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റോബര്‍ട്ട് പയസ് പരോൾ അഭ്യർത്ഥിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 30 ദിവസത്തെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് റോബര്‍ട്ട് പയസ് കോടതിയെ സമീപിച്ചത്. കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ, നളിനി ഉൾപ്പടെ ഏഴ് പേർക്കൊപ്പം വെല്ലൂര്‍ ജയിലിലാണ് റോബര്‍ട്ടും കഴിയുന്നത്. 

നേരത്തെ കേസിലെ മറ്റൊരു പ്രതിയായ നളിനി ശ്രീഹരന് 51 ദിവസത്തെ പരോൾ കോടതി അനുവദിച്ചിരുന്നു. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് 30 ദിവസത്തെ പരോളായിരുന്നു നളിനിക്ക് ആദ്യം അനുവദിച്ചത്. പിന്നീട് പരോള്‍ കാലാവധി മൂന്നാഴ്ചത്തേക്കു കൂടി ഹൈക്കോടതി നീട്ടുകയായിരുന്നു.  

Read More:രാജീവ് ഗാന്ധി വധക്കേസ്: ഒരു മാസത്തെ പരോളിൽ നളിനി പുറത്തിറങ്ങി

അതേസമയം, 2017-ൽ തന്നെ ദയാ വധത്തിന് വിധേയമാക്കണമെന്നഭ്യർത്ഥിച്ച് റോബർട്ട് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ പളനിസാമിക്ക് കത്തയച്ചിരുന്നു. ജയില്‍വാസം തുടങ്ങി 26 വര്‍ഷം കഴിഞ്ഞിട്ടും മോചിപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു ദയാവധം അഭ്യര്‍ത്ഥിച്ച് റോബര്‍ട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. മൂന്ന് പതിറ്റാണ്ടിനോടടുക്കുന്ന ജയില്‍വാസം മാനസ്സികമായി തളര്‍ത്തി. ജയില്‍ മോചനം അസാധ്യമാണെന്ന് മനസ്സിലായി. ഈ സാഹചര്യത്തില്‍ ദയാവധത്തിനെങ്കിലും മനസ്സുണ്ടാകണമെന്നും റോബര്‍ട്ട് കത്തില്‍ വ്യക്തമാക്കിയിരുന്നു. 

Read More: നളിനിക്ക് ആശ്വാസം; പരോൾ കാലാവധി മൂന്നാഴ്ച കൂടി നീട്ടി മദ്രാസ് ഹൈക്കോടതി

Follow Us:
Download App:
  • android
  • ios