രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാൻ ഗവർണർക്ക് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് ഉത്തരവുണ്ടായേക്കും 

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ നളിനിയുടെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിധി ഇന്ന് ഉണ്ടായേക്കും. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാൻ ഗവർണർക്ക് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാനുഷിക പരിഗണന കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ നൽകിയ ശുപാർശയിൽ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി. 

Read also: രാജീവ് ഗാന്ധി വധക്കേസ്: ഒടുവിൽ നളിനിക്ക് ഒരു മാസത്തെ പരോൾ