നഖ്‍വിയുടെ വീട്ടിലെത്തിയാണ് രാജ്നാഥ് സിംഗ് അദ്ദേഹത്തിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്. 

ദില്ലി: ചെറിയ പെരുന്നാള്‍ ദിവസമായ ഇന്ന് കേന്ദ്ര പ്രതിരോധകാര്യമന്ത്രി രാജ്നാഥ് സിംഗിന്‍റെ ആഘോഷം മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വിക്കൊപ്പം. നഖ്വിയുടെ വീട്ടിലെത്തിയാണ് രാജ്നാഥ് സിംഗ് അദ്ദേഹത്തിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായി നഖ്‍വി രണ്ടാം മോദി സര്‍ക്കാരില്‍ വീണ്ടും അധികാരമേറ്റിരുന്നു. ഒരു മാസക്കാലത്തെ വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിനൊടുവില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്.