ന്യൂയോർക്ക്: പുതിയ പൗരത്യ ഭേദഗതി നിയമം മുസ്ലീം വിരുദ്ധമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി കേന്ദ്ര നിലപാട് ആവർത്തിച്ചത്. 

ഓരോ ഇന്ത്യൻ മുസൽമാനെയും തന്‍റെ സ്വന്തം സഹോദരനെപോലെയാണ് കണക്കാക്കുന്നതെന്ന് രാജ്‍നാഥ് സിംഗ് പറഞ്ഞു. വസുധൈവ കുടുംബകം എന്ന സന്ദേശമാണ് . ഇന്ത്യ ലോകത്തിന് നൽകുന്നതെന്നും പ്രതിരോധ മന്ത്രി ഓർമ്മിപ്പിച്ചു. ആസാമിലും ബംഗാളിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും രാജ്‍നാഥ് സിംഗ് വ്യക്തമാക്കി. 

സിഎബി മുസ്ലീം വിരുദ്ധമല്ലെന്ന് വീണ്ടും വ്യക്തമാക്കിയ രാജ്‍നാഥ് സിംഗ്. പുതിയ ഭേദഗതിയിൽ മുസ്ലീം വിരുദ്ധയുണ്ടെന്ന് കാണിക്കാനായാൽ അതിൽ മാറ്റം വരുത്താൻ തയ്യാറാണെന്നും വ്യക്തമാക്കി. തിങ്കളാഴ്ചയാണ്  യുഎസ് ഇന്ത്യ നയതന്ത്ര ചർച്ചകളുടെ ഭാഗമായി രാജ്നാഥ് സിംഗ് അമേരിക്കയിലെത്തിയത്.