തീവ്രവാദത്തെ സ്വന്തം മണ്ണില്‍ പ്രോത്സാഹിപ്പിച്ചാല്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന് മനസിലാക്കി കൊടുത്തു. 

മുംബൈ: വിനോദയാത്രയ്ക്കല്ല മറിച്ച് പാക്കിസ്ഥാനിലെ ബാലാകോട്ടിലെ തീവ്രവാദ കേന്ദ്രങ്ങളെ തകര്‍ക്കാനാണ് ഇന്ത്യന്‍ വ്യോമസേന പോയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദത്തെ സ്വന്തം മണ്ണില്‍ പ്രോത്സാഹിപ്പിച്ചാല്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന് മനസിലാക്കി കൊടുത്തു.

ബാലാകോട്ടിലെ ആക്രമണത്തിന്‍റെ തെളിവ് ചോദിക്കുന്നത് ദുഖകരം. ഒസാമ ബിന്‍ലാദനെയും ഹാഫിസ് സയ്യിദിനേയും ഒസാമ ജീ, ഹാഫിസ് ജീ തുടങ്ങി അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് തീവ്രവാദികളെ ബഹുമാനിക്കുകയാണെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം യോദ്ധാക്കള്‍ എണ്ണാറില്ല. 

തീവ്രവാദത്തെ ചെറുത്ത് തോല്‍പ്പിക്കാനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്ന് പ്രാവശ്യമാണ് മറ്റൊരു രാജ്യത്തെ തീവ്രവാദ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ നമ്മുടെ സൈന്യത്തിന് കഴിഞ്ഞതെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.