ദില്ലി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫ്രാന്‍സിലെ പാരീസില്‍ ആയുധപൂജ നടത്തും. പതിവായി നടത്തുന്ന ആയുധപൂജ ഇത്തവണ പരീസിലാണെന്നതാണ് ശ്രദ്ധേയം. റഫാല്‍ കരാറിന്‍റെ ഭാഗമായുള്ള ആദ്യ വിമാനം ഏറ്റുവാങ്ങാനാണ് രാജ്നാഥ് ഫ്രാന്‍സിലേക്ക് പോകുന്നത്.

ഫ്രാന്‍സിലെത്തുന്ന രാജ്നാഥ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തും. ശേഷമായിരിക്കും ഇന്ത്യക്കായി നിര്‍മിച്ച റഫേല്‍ വിമാനങ്ങളില്‍ ആദ്യത്തേത് ഏറ്റുവാങ്ങുക. 

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് മഹാനവമി നാളില്‍ ആയുധപൂജ നടത്തുന്നത്. ആഭ്യന്തരമന്ത്രയായിരുന്നപ്പോഴും രാജ്നാഥ് സിങ് എല്ലാ വര്‍ഷവും ആയുധപൂജ നടത്തിയിരുന്നു. പ്രതിരോധ മന്ത്രിയായ ശേഷം ചടങ്ങുകള്‍ മുടക്കില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.