ഒരു ഭീകരനെയും ഏറ്റുമുട്ടലിൽ വധിച്ചെന്ന് സൈന്യം അറിയിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൌരിയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. ഒരു സൈനികന് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് രജൌരിയിലെ കാലെക്കോട്ട മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന് വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ തുടങ്ങിയത്. തെരച്ചിൽ നടത്താൻ എത്തിയ സൈനിക സംഘത്തിന് നേരെ ഭീകരർ വെടിവെച്ചതോടെ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഒരു ഭീകരനെയും ഏറ്റുമുട്ടലിൽ വധിച്ചെന്ന് സൈന്യം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്