Asianet News MalayalamAsianet News Malayalam

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഗുലാം നബി ആസാദിന് കോൺഗ്രസ് സീറ്റ് നൽകിയേക്കും

രാജസ്ഥാൻ, മധ്യപ്രദേശ്, ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കൂടുതൽ പ്രശ്നങ്ങൾ കോൺഗ്രസിൽ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്

Rajyasabha Election Ghulam Nabi Azad might be given seat
Author
Delhi, First Published May 25, 2022, 8:58 PM IST

ദില്ലി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഗുലാം നബി ആസാദിന് കോൺഗ്രസ് സീറ്റ് നൽകിയേക്കുമെന്ന് വിവരം. സീറ്റിനായി രംഗത്തുള്ള ആനന്ദ് ശർമ്മ, മുകുൾ വാസ്നിക് തുടങ്ങിയവരെ പരിഗണിച്ചേക്കില്ല. കപിൽ സിബൽ കോൺഗ്രസ് വിട്ടതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. യുപിയിൽ നിന്ന് സമാജ്‌വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ് കപിൽ സിബൽ.

പി ചിദംബരം, ജയ്റാം രമേശ്, ജിതേന്ദ്ര സിംഗ്, അജയ് മാക്കൻ എന്നിവർക്കും രാജ്യസഭാ സീറ്റ് നൽകിയേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കൂടുതൽ പ്രശ്നങ്ങൾ കോൺഗ്രസിൽ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. നിയമസഭാ - ലോക്സഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉ​ദയ്പൂരിൽ നടത്തിയ ചിന്തൻ ശിബിറിന്റെ (Chintan Shivir) അലയൊലികൾ അടങ്ങും മുമ്പേ അഞ്ച് മുൻനിര നേതാക്കളാണ് പാർട്ടിവിട്ടത്. ​ഗുജറാത്തിൽ കോൺ​ഗ്രസിന് ഏറെ ​ഗുണം ചെയ്യുമെന്ന് കരുതിയ പാട്ടീദാർ നേതാവ് ഹർദിക് പട്ടേൽ (Hardik Patel) , മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ (Kapil Sibal)തുടങ്ങിയ വമ്പന്മാരുടെ കൊഴിഞ്ഞുപോക്ക് പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കും എന്നതിൽ സംശയമില്ല.

Follow Us:
Download App:
  • android
  • ios