Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് പരിഷ്കരണം ഇന്ന് രാജ്യസഭ ചർച്ച ചെയ്യും

ആധാർ നിയമഭേദഗതി ബില്ലാണ് ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യുന്നത്. 

rajyasabha to discuss election changes
Author
Rajya Sabha Awas, First Published Jul 3, 2019, 9:05 AM IST

ദില്ലി: തെരഞ്ഞെടുപ്പ് രംഗത്ത്  പരിഷ്കരണം കൊണ്ടുവരണം എന്ന ആവശ്യത്തിൽ രാജ്യസഭയിൽ ഇന്ന് ചര്‍ച്ച നടക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് സംബന്ധിച്ച ആക്ഷേപങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം തുടങ്ങി തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച നിരവധി വിഷങ്ങൾ ചർച്ചയിൽ ഉയർന്നുവരും. ആധാർ നിയമഭേദഗതി ബില്ലാണ് ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യുന്നത്. സുപ്രീംകോടതി വിധി അനുസരിച്ചുള്ള ഭേദഗതികൾക്കായാണ് ബില്‍ സര്‍ക്കാര്‍ സഭയില്‍ കൊണ്ടുവരുന്നത്. 

Follow Us:
Download App:
  • android
  • ios