അഞ്ച് മയക്ക് മരുന്ന് വിൽപനക്കാരും അമൻ ഉൾപ്പടെ മയക്ക് മരുന്ന് വാങ്ങാൻ വന്ന ആറ് പേരുമാണ് അറസ്റ്റിലായത്

ബെംഗളൂരു: നടി രാകുൽ പ്രീത് സിംഗിന്‍റെ സഹോദരൻ മയക്ക് മരുന്ന് കേസിൽ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് രാകുലിന്‍റെ സഹോദരൻ അമൻ പ്രീത് സിംഗ് അറസ്റ്റിലായത്. തെലങ്കാന ആന്‍റി നർകോട്ടിക്സ് ബ്യൂറോയും സൈബരാബാദ് പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ ആണ് അമൻ പ്രീത് അറസ്റ്റിലായത്.

മയക്ക് മരുന്ന് വാങ്ങാൻ വന്നപ്പോൾ ആണ് അമൻ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്. അഞ്ച് മയക്ക് മരുന്ന് വിൽപ്പനക്കാരും അമൻ ഉൾപ്പെടെ മയക്ക് മരുന്ന് വാങ്ങാൻ വന്ന ആറ് പേരുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 35 ലക്ഷം രൂപ വില വരുന്ന 200 ഗ്രാം കൊക്കെയ്നും രണ്ട് പാസ്പോർട്ടുകളും രണ്ട് ബൈക്കുകളും 10 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മയക്ക് മരുന്ന് വിതരണക്കാരിൽ രണ്ടു പേർ നൈജീരിയൻ സ്വദേശികളാണ്. കഴിഞ്ഞ വർഷം രാകുൽ പ്രീത് സിങിനെയും മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്തിരുന്നു.ഹിന്ദി, തെലുഗു, തമിഴ്, കന്നട ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് രാകുല്‍ പ്രീത് സിങ്.

അംബാനി കല്യാണം ക്ഷണിച്ചിട്ടും പങ്കെടുക്കാതെ ഗാന്ധി കുടുംബവും കോണ്‍ഗ്രസുകാരും; കാരണം രാഹുൽ ഗാന്ധിയുടെ നിർദേശം

ഹർഷാദിനെ കണ്ടെത്തി; താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈൽ ഷോപ്പ് ഉടമയെ കണ്ടെത്തിയത് വയനാട്ടിൽ നിന്ന്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates