Asianet News MalayalamAsianet News Malayalam

അരുൺ യോ​ഗിരാജ് നാട്ടിലെത്തി, സ്വീകരിക്കാൻ വമ്പൻ പട, വിമാനത്താവളത്തിൽ തിക്കും തിരക്കും!

രാംലല്ല വി​ഗ്രഹം നിർമിച്ചതിലും വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അരുൺ യോഗിരാജ്  പറഞ്ഞിരുന്നു. ഒരുപാട് അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് വിഗ്രഹം തീർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Ram lalla idol sculptor Arun Yogiraj reaches home land prm
Author
First Published Jan 25, 2024, 10:16 AM IST

ബെം​ഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാമലല്ല വിഗ്രഹത്തിന്റെ ശിൽപി അരുൺ യോഗിരാജിന് ജന്മനാട്ടിൽ ഉജ്ജ്വല സ്വീകരണം. ബുധനാഴ്ച രാത്രി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അരുണിനെ ആയിരങ്ങളെത്തി സ്വീകരിച്ചു. മൈസൂരു സ്വദേശിയായശിൽപ്പി രാത്രി 9.30 ന് കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളക്കിലെ ടെർമിനൽ രണ്ടിിൽ ഇറങ്ങിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ടെർമിനലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. അരുണിന്റെ ആരാധകരും ബിജെപി പ്രവർത്തകർക്കും പിന്നാലെ, മാധ്യമ സംഘം പുറത്ത് തടിച്ചുകൂടിയിരുന്നു. അഭിവാദ്യം ചെയ്യാൻ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും തള്ളിമാറ്റിയാണ് അരുണിനെ പുറത്തെത്തിച്ചത്. 

രാംലല്ല വി​ഗ്രഹം നിർമിച്ചതിലും വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അരുൺ യോഗിരാജ്  പറഞ്ഞിരുന്നു. ഒരുപാട് അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് വിഗ്രഹം തീർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ പ്രാണപ്രതിഷ്ഠാചടങ്ങകൾക്ക് ഒരുങ്ങുമ്പോൾ മൈസൂരു സ്വദേശിയായ പ്രശസ്ത ശില്പി അരുൺ യോഗിരാജ് അഭിമാനത്തിലും ആഹ്ലാദത്തിലുമാണ്. അദ്ദേഹം നിർമ്മിച്ച രാം ലല്ല  വിഗ്രഹം അയോധ്യയിൽ സ്ഥാപിച്ച് കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുഹൂർത്തമെന്നാണ് അരുൺ യോഗിരാജ് പറയുന്നത്.ശില്‍പം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും അരുണ്‍ യോഗിരാജ് സംസാരിച്ചു.

Read More... പ്രസവം നിർത്തൽ ശസ്ത്രക്രിയയിലെ സങ്കീർണത, ആശാ ശരത്ത് മരിച്ചത് ഹൃദയാഘാതം മൂലം; വീഴ്ച പറ്റിയെന്ന് ആരോപണം

വിഗ്രഹം നിർമ്മിക്കാൻ കഴിഞ്ഞ ഏപ്രിലിലാണ് അരുണിനെ അയോധ്യ ക്ഷേത്രട്രസ്റ്റ് അധികൃതർ ഏൽപ്പിച്ചത്. ബാലരൂപത്തിലുള്ള രാമന്‍റെ വിഗ്രഹം തീർക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനായി ഒരുപാട് വായിച്ചു. ഒരുപാട് കാര്യങ്ങള്‍ പുതുതായി പഠിച്ചുവെന്നും കല്ല്  കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും അരുണ്‍ യോഗിരാജ് പറഞ്ഞു. ഒടുവിൽ ഒരു കർഷകന്റെ പാടത്ത് നിന്ന് വിഗ്രഹത്തിനുള്ള കല്ല് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.രാംലല്ല വിഗ്രഹം രാമഭക്തർക്ക് ഇഷ്ടമായതിൽ  സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. കേദാർനാഥിലെ ആദി ശങ്കരാചാര്യയുടെ വിഗ്രഹം ദില്ലിയിലെ സുഭാഷ് ചന്ദ്രബോസിന്‍റെ വിഗ്രഹം എന്നിവ നിർമ്മിച്ച അരുൺ യോഗിരാജ് എം ബിഎ ബിരുദധാരിയാണ്. കുറച്ച് നാൾ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം മുത്തച്ഛന്‍റെ കീഴിൽ പാരമ്പര്യശില്‍പ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios