Asianet News MalayalamAsianet News Malayalam

പ്രസവം നിർത്തൽ ശസ്ത്രക്രിയയിലെ സങ്കീർണത, ആശാ ശരത്ത് മരിച്ചത് ഹൃദയാഘാതം മൂലം; വീഴ്ച പറ്റിയെന്ന് ആരോപണം

ബന്ധുക്കളുടെ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓപ്പറേഷനിടെ സങ്കീർണതകൾ ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.

Alappuzha native woman died of complications during post-surgery at the government hospital postmortem report vkv
Author
First Published Jan 25, 2024, 10:14 AM IST

ആലപ്പുഴ: പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചത് ശസ്ത്രക്രിയയ്ക്കിടയിലെ സങ്കീർണതകളെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആലപ്പുഴ പഴവീട് സ്വദേശി ആശാ ശരത്താണ് പ്രസവ നിർത്തൽ ശസ്ത്രക്രിയക്കിടെ ആരോഗ്യ സ്ഥിതി വഷളായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്.  പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്‌ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  പുരുഷ ഡോക്ടർ ആണ് സർജറിക്ക് നേതൃത്വം നൽകിയത്. സർജറിക്കിടെ പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളായി. പിന്നീട് ഒരു മണിക്കൂറോളം വൈകി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചു. പ്രവേശിപ്പിച്ച ആശ ശനിയാഴ്ച വൈകിട്ടോടെ മരിച്ചു. ശസ്ത്രക്രിയ കിടയുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കളുടെ ആരോപണത്തിൽ കളക്ടർ ഇടപെട്ടു. വിദഗ്ധ ഡോക്ടർമാരുടെ' സാന്നിധ്യത്തിൽ ആയിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്.

ബന്ധുക്കളുടെ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓപ്പറേഷനിടെ സങ്കീർണതകൾ ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ  എന്തുതരം സങ്കീർണതയാണെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല. ആന്തരിക അവയവങ്ങളുടെ പ്രവർത്തന നിലച്ചതും തലച്ചോറിൽ നീർക്കെട്ട് ഉണ്ടായതും ഹൃദയാഘാതം സംഭവിച്ചതും മരണത്തിനിടയാക്കിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സർജറിക്ക് മുൻപായി രണ്ട് തവണ നടത്തിയ പരിശോധനയിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ ആവശ്യം.

പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ പോലീസ് സർജനെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണം. ആലപ്പുഴ മെഡിക്കൽ കോളേജിലെ മറ്റു ഡോക്ടർമാരെ മെഡിക്കൽ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ 25നാണ് ആദ്യം ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. അന്ന് വനിത ഡോക്ടർ അവധിയിലായതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചത്തേക്ക് പുതിയ തീയതി എടുക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത അമ്പലപ്പുഴ പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ കേസിൽ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ.

Read More : അസ്സം സ്വദേശികളുടെ മകളോട് ക്രൂരത, 6 വയസുകാരി കരഞ്ഞതോടെ പിടിവീണു; പൊന്നാനിക്കാരൻ അറസ്റ്റിൽ

Latest Videos
Follow Us:
Download App:
  • android
  • ios