1950 മുതല്‍ 1977 വരെയാണ്‌ കോണ്‍ഗ്രസ്‌ തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്നത്‌. ഈ റെക്കോര്‍ഡ്‌ ബിജെപി മറികടക്കും. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയാണ്‌ ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും.

അഗര്‍ത്തല: രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടിയെന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ്‌ ബിജെപി തകര്‍ക്കുമെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രറി രാം മാധവ്‌. ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047 വരെയും ബിജെപി തുടര്‍ച്ചയായി അധികാരത്തിലുണ്ടായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

1950 മുതല്‍ 1977 വരെയാണ്‌ കോണ്‍ഗ്രസ്‌ തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്നത്‌. ഈ റെക്കോര്‍ഡ്‌ ബിജെപി മറികടക്കും. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയാണ്‌ ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും. 2022 ആകുമ്പോഴേക്കും ഭവനരഹിതരില്ലാത്ത, തൊഴില്‍രഹിതരില്ലാത്ത ഒരു ഇന്ത്യ തങ്ങള്‍ സൃഷ്ടിക്കും. 2047 ആകുമ്പോഴേക്കും ലോകത്തിന്‌ മുന്നില്‍ വിശ്വഗുരു ആയി ഇന്ത്യ നിലകൊള്ളുമെന്നും രാം മാധവ്‌ അഭിപ്രായപ്പെട്ടു.

ദേശീയതയാണ്‌ ബിജെപിയുടെ ഡിഎന്‍എ. അതാണ്‌ പാര്‍ട്ടിയുടെ മുഖമുദ്രയും. തെരഞ്ഞെടുപ്പ്‌ വന്നാലും ഇല്ലെങ്കിലും ബിജെപിയെന്നാല്‍ ദേശീയത എന്ന്‌ തന്നെയാണ്‌ അര്‍ത്ഥമെന്നും ത്രിപുരയിലെ അഗര്‍ത്തലയില്‍ റാലിയെ അഭിസംബോധന ചെയ്‌ത്‌ രാം മാധവ്‌ പറഞ്ഞു.