Asianet News MalayalamAsianet News Malayalam

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിന് തന്നെ തുടങ്ങും: സാക്ഷി മഹാരാജ്

ബാബര്‍ നിങ്ങളുടെ പൂര്‍വികനല്ലെന്നും അക്രമിയായിരുന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് മനസ്സിലാക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

Ram Temple Construction Will Begin From December 6, says Sakshi Maharaj
Author
Lucknow, First Published Oct 16, 2019, 7:29 PM IST

ലക്നൗ: അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിന് തന്നെ തുടങ്ങുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. അതുകൊണ്ട് തന്നെ അടുത്ത ഡിസംബര്‍ ആറിന് അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നും സാക്ഷി മഹാരാജ് വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി യോഗി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ശ്രമഫലമായി സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. ക്ഷേത്ര നിര്‍മാണത്തിനായി ഹിന്ദുക്കളോടൊപ്പം മുസ്ലിംകളും കൈകോര്‍ക്കണം. ബാബര്‍ നിങ്ങളുടെ പൂര്‍വികനല്ലെന്നും അക്രമിയായിരുന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് മനസ്സിലാക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

തന്‍റെ മണ്ഡലമായ ഉന്നാവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Follow Us:
Download App:
  • android
  • ios