ലഖ്‍നൗ: ഹാഥ്റസ് സംഭവത്തില്‍ കേന്ദ്രത്തിനും യോഗി സര്‍ക്കാരിനുമെതിരെ ആരോപണം ഉയരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഹാഥ്റസ് ജില്ലാ മജിസ്ട്രേട്ടിനെ നീക്കാൻ യോഗിയോട് ആവശ്യപ്പെടുമെന്നും രാംദാസ് അത്തേവാല പറഞ്ഞു. 

അതേസമയം ഹാഥ്റസ് സംഭവം ഞെട്ടിച്ചുവെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികൾക്കും നൽകുന്ന സുരക്ഷ എന്തൊക്കെ എന്ന് യുപി സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളിൽ വ്യക്തമാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ആവാമെന്ന് യു പി സര്‍ക്കാര്‍ വ്യക്തമാക്കി.