13ാം വയസ്സില്‍ ഗര്‍ഭിണിയായ ഇവര്‍ 1994ലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ പിന്നീട് യുവതിയുടെ ഗ്രാമമായ ഉദ്ധംപുരിലെ ഒരാള്‍ക്ക് കൈമാറി. സഹോദരീഭര്‍ത്താന് റാംപുരിലേക്ക് ട്രാന്‍സ്ഫറായപ്പോള്‍ ഇവര്‍ അങ്ങോട്ട് താമസം മാറി. പിന്നീട് 10 വര്‍ഷത്തിന് ശേഷം ഗാസിപ്പുരില്‍ ഒരാളുമായി യുവതിയുടെ വിവാഹം കഴിഞ്ഞു. 

ഷാജഹാന്‍പുര്‍: 27 വര്‍ഷത്തിന് ശേഷം രണ്ട് പേര്‍ക്കെതിരെ ബലാത്സംഗ പരാതിയുമായി യുവതി രംഗത്ത്. മകന്‍ തന്റെ അച്ഛനാരാണെന്ന് യുവതിയോട് ചോദിച്ചതിനെ തുടര്‍ന്നാണ് അവര്‍ പരാതിയുമായി രംഗത്തെത്തിയത്. ഷാജഹാന്‍പുരിലാണ് സംഭവം. വാര്‍ത്താഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

27 വര്‍ഷ മുമ്പ് തന്റെ 12ാം വയസ്സിലാണ് ബലാത്സംഗത്തിനിരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അന്ന് സഹോദരിക്കും അവരുടെ ഭര്‍ത്താവിനുമൊപ്പമായിരുന്നു താമസം. ഒരിക്കല്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് നാകി ഹസന്‍ എന്നൊരാള്‍ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്‌തെന്ന് യുവതി പരാതിയില്‍ പറഞ്ഞെന്ന് ഷാജഹാന്‍പുര്‍ എസ്പി സഞ്ജയ് കുമാര്‍ പറഞ്ഞു. പ്രതിയുടെ സഹോദരനായ ഗുഡ്ഡുവാണ് പെണ്‍കുട്ടിയെ രണ്ടാമത് ബലാത്സംഗം ചെയ്തത്. പലതവണ ഇരുവരും പീഡിപ്പിച്ചതായി ഇവര്‍ പരാതിയില്‍ വ്യക്തമാക്കി. 13ാം വയസ്സില്‍ ഗര്‍ഭിണിയായ ഇവര്‍ 1994ലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ പിന്നീട് യുവതിയുടെ ഗ്രാമമായ ഉദ്ധംപുരിലെ ഒരാള്‍ക്ക് കൈമാറി. 

സഹോദരീഭര്‍ത്താന് റാംപുരിലേക്ക് ട്രാന്‍സ്ഫറായപ്പോള്‍ ഇവര്‍ അങ്ങോട്ട് താമസം മാറി. പിന്നീട് 10 വര്‍ഷത്തിന് ശേഷം ഗാസിപ്പുരില്‍ ഒരാളുമായി യുവതിയുടെ വിവാഹം കഴിഞ്ഞു. യുവതി ചെറുപ്പത്തില്‍ ബലാത്സംഗത്തിനിരയായത് ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ ഇവരില്‍ നിന്ന് വിവാഹമോചനം നേടി. ആണ്‍കുട്ടി വളര്‍ന്നപ്പോഴാണ് അമ്മയെയും അച്ഛനെയും അന്വേഷിച്ചത്. അമ്മയുടെ വിലാസം മനസ്സിലാക്കിയ കുട്ടി അമ്മയെ കണ്ടെത്തി. തുടര്‍ന്നാണ് അച്ഛനെ അന്വേഷിച്ചത്. അപ്പോഴാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. 

രണ്ട് പേര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെന്ന് സദര്‍ ബസാര്‍ പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛനാരാണെന്ന് മനസ്സിലാകാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്നും പൊലീസ് അറിയിച്ചു. പരാതി സ്വീകരിക്കാന്‍ ആദ്യം പൊലീസ് വിസ്സമ്മതിച്ചെങ്കിലും കോടതിയില്‍ പോകുമെന്ന് യുവതി പറഞ്ഞതോടെ പരാതി സ്വീകരിച്ചു.