കേന്ദ്രത്തിന് തിരിച്ചടി; രഥ് പ്രഭാരി യാത്ര ഒഴിവാക്കണം, തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി
രഥ് പ്രഭാരി യാത്ര വിവാദമായതിന് പിന്നാലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നതായിരുന്നു പ്രതിപക്ഷ വിമർശനം.

ദില്ലി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രഥ് പ്രഭാരി യാത്ര ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ഇത് കാണിച്ച് തെരഞ്ഞെടുപ്പ് മിഷൻ കേന്ദ്രസർക്കാരിന് കത്ത് നൽകി. രഥ് പ്രഭാരി യാത്ര വിവാദമായതിന് പിന്നാലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നതായിരുന്നു പ്രതിപക്ഷ വിമർശനം.
എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ; 'ഞെട്ടിപ്പിക്കുന്ന നടപടി, ഖത്തറുമായി സംസാരിക്കും'; ഇന്ത്യ
അതേസമയം, കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്ന പരിപാടിക്ക് വികസിത ഭാരത് രഥം എന്ന് പേര് നൽകാനുള്ള നീക്കം പിൻവലിച്ചു. പകരം വികസിത് ഭാരതയാത്ര എന്നായിരിക്കും പ്രചാരണപരിപാടി അറിയപ്പെടുക. ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രത്യേക സജ്ജമാക്കിയ വാഹനങ്ങളിൽ സർക്കാരിന്റെ വികസനപദ്ധതികൾ പ്രചരിപ്പിക്കുന്നതാണ് പരിപാടി. ഇതിന് രഥയാത്ര എന്ന പേര് നൽകിയതും സർക്കാർ ഉദ്യോഗസ്ഥരെ പ്രചാരണത്തിന് ഉപയോഗിക്കുന്നതും വിമർശനത്തിന് ഈടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ തൽകാലം പരിപാടി ഉണ്ടാകില്ലെന്ന് കേന്ദ്രവാർത്താവിതരണ സെക്രട്ടറി അപൂർവ്വ ചന്ദ്ര അറിയിച്ചിട്ടുണ്ട്.
പ്രിയങ്കഗാന്ധിക്കും ഹിമന്ദ ബിശ്വശർമയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
https://www.youtube.com/watch?v=Ko18SgceYX8