ട്രെയിൻ നിർത്തിയിടുന്ന യാർഡ് എലികളെക്കൊണ്ട് നിറഞ്ഞെന്നും അവിടെ നിന്നാണ് ട്രെയിനിലേക്ക് കയറുന്നതെന്നും ഐആര്‍സിടിസി

മുംബൈ: ട്രെയിനിലെ പാൻട്രീകാറിൽ ഭക്ഷണം തിന്ന് എലികൾ. ലോകമാന്യതിലക് മഡ്ഗാവ് ട്രെയിനിലെ ദൃശ്യങ്ങൾ ഒരു യാത്രക്കാരനാണ് പകർത്തിയത്. മധ്യ റെയിൽവേ ദൃശ്യങ്ങൾ സ്ഥിരീകരിച്ചു. ട്രെയിനിൽ പാൻട്രീ ചുമതലയുള്ള ഐആര്‍സിടിസി ദൃശ്യങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ലോകമാന്യതിലക് സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയിടുന്ന യാർഡ് എലികളെക്കൊണ്ട് നിറഞ്ഞെന്നും അവിടെ നിന്നാണ് ട്രെയിനിലേക്ക് കയറുന്നതെന്നും ഐആര്‍സിടിസി പറയുന്നു. എലികളെ കൊല്ലാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ടെന്നാണ് മധ്യറെയിൽവേ പിആർഒ ശിവരാജ് മനസ്പുരെ പറയുന്നത്. 

'40 മിനിറ്റ് വരെ ലേറ്റ്, വന്ദേഭാരത് മറ്റ് ട്രെയിനുകൾക്ക് ബുദ്ധിമുട്ട്': കേന്ദ്ര മന്ത്രിക്ക് എംപിയുടെ കത്ത്

കേന്ദ്രം അനുഭാവത്തോടെ പരിഗണിക്കും, വന്ദേഭാരതിൽ സുപ്രധാന അറിയിപ്പുമായി മുരളീധരൻ; കേരളത്തിൽ ഒരു സ്റ്റോപ്പ്‌ കൂടി