ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിക്കരുതെന്ന് മുസ്ലിങ്ങളോട് ആവശ്യപ്പെട്ടെന്ന തരത്തിലുള്ള വാര്‍ത്ത വ്യാജമാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ രവിഷ് കുമാര്‍. സ്വകാര്യ വെബ്സൈറ്റിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദില്ലി: ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിക്കരുതെന്ന് മുസ്ലിങ്ങളോട് ആവശ്യപ്പെട്ടെന്ന തരത്തിലുള്ള വാര്‍ത്ത വ്യാജമാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ രവിഷ് കുമാര്‍. സ്വകാര്യ വെബ്സൈറ്റിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പരിപാടിക്കിടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രവീഷ് കുമാര്‍ വൈകാരികമായി ഇക്കാര്യം ആവശ്യപ്പെട്ടെന്ന തരത്തിലായിരുന്നു വ്യാപക പ്രചാരണം നടന്നത്. 

ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കുന്നത് നിര്‍ത്തണം എന്ന തരത്തില്‍ വാട്സ് ആപ്പ് വഴിയായിരുന്നു പ്രധാന പ്രചാരണം നടന്നത്. ചില പ്രാദേശിക ഓണ്‍ലൈന്‍ സൈറ്റുകളും ഇത് സംബന്ധിച്ച് വാര്‍ത്തികള്‍ പ്രസിദ്ധികരിച്ചു. എന്‍ഡിടിവിയിലെ പ്രൈംടൈം ചര്‍ച്ചയിലൂടെ അറിയപ്പെടുന്ന രവീഷ് കുമാറിന്‍റെ ചിത്രവും ഇത്തരം വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

പ്രചരിച്ച വ്യാജ വാര്‍ത്തകളിലൊന്ന്