പട്‌ന എന്റെ നഗരമാണ്. ഞാന്‍ ജനിച്ചതും പഠനം പൂര്‍ത്തിയാക്കി നിയമഞ്ജനായതും ഇവിടെ നിന്നാണ്. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചുവരികയാണെങ്കിലും പട്‌നയോടുളളത് വൈകാരികമായ ബന്ധം. പാര്‍ട്ടിയോടും നരേന്ദ്ര മോദിയോടും അമിത് ഷായോടും നന്ദി.
പട്‌ന: ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മത്സരിക്കും. ശത്രുഘ്‌നന്‍ സിന്‍ഹയെ ഒഴിവാക്കിയാണ് രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ബിഹാറിന്റെ ചുമതലയുളള ബിജെപി നേതാവ് ഭൂപേന്ദ്ര യാദവാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
'പട്‌ന എന്റെ നഗരമാണ്. ഞാന്‍ ജനിച്ചതും പഠനം പൂര്‍ത്തിയാക്കി നിയമഞ്ജനായതും ഇവിടെ നിന്നാണ്. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചുവരികയാണെങ്കിലും പട്‌നയോടുളളത് വൈകാരികമായ ബന്ധം. പാര്‍ട്ടിയോടും നരേന്ദ്ര മോദിയോടും അമിത് ഷായോടും നന്ദി പറയുന്നു'- രവിശങ്കര്‍ പ്രസാദ് എഎന്‍ഐയോട് പറഞ്ഞു.
അഭിനന്ദനം അറിയിച്ചവര്‍ക്ക് അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. 2014 ല്‍ ശത്രുഘ്‌നന്‍ സിന്‍ഹയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിച്ച് വിജയിച്ചത്. അന്ന് മുതല്‍ പ്രധാനമന്ത്രിയുടെ ശക്തനായ വിമര്‍ശകന്‍ കൂടിയായിരുന്നു സിന്‍ഹ.
