സംശയം ജനിപ്പിക്കുന്നൊരു പ്രചാരണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ദില്ലി: ഓണ്‍ലൈന്‍ വഴിയുള്ള വ്യാജ പ്രചാരണങ്ങളും തട്ടിപ്പുകളും ഏറിവരികയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ എന്ന പേരിലും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്നതും വിധവകള്‍ക്ക് അഞ്ച് ലക്ഷം രൂപയും തയ്യല്‍ മെഷീനും വിതരണം ചെയ്യുന്നതും അടക്കമുള്ള തെറ്റായ സന്ദേശങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. ഇത്തരത്തില്‍ സംശയം ജനിപ്പിക്കുന്നൊരു പ്രചാരണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

പ്രചാരണം

'സര്‍ക്കാര്‍ അംഗീകൃത ആയുഷ് യോജന പദ്ധതി പ്രകാരം നിങ്ങള്‍ക്ക് 78,856 രൂപ പ്രതിമാസ ശമ്പളത്തിന് അനുമതിയായിരിക്കുന്നു' എന്ന സന്ദേശമാണ് വാട്‌സ്‌ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നത്. പദ്ധതിയെ കുറിച്ച് വിശദമായി അറിയാനുള്ള ഒരു ലിങ്കും ഈ സന്ദേശത്തിന് ഒപ്പമുണ്ട്. ഈ സന്ദേശം ലഭിച്ചതും നിരവധി പേര്‍ ഫോര്‍വേഡ് ചെയ്യുകയും ചെയ്തു. 

ദിഷ രവി കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനി എന്ന് വ്യാജപ്രചരണം

വസ്‌തുത

എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. ഇത്തരമൊരു പ്രതിമാസ ആശ്വാസധനം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നില്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം(പിഐബി ഫാക്ട് ചെക്ക്) അറിയിച്ചു. 

Scroll to load tweet…

നിഗമനം

ആയുഷ് യോജന പദ്ധതി പ്രകാരം പ്രതിമാസം 78,856 രൂപ വിതരണം ചെയ്യുന്നു എന്ന പ്രചാരണം വ്യാജമാണ്. 

കർഷക സമരം: സച്ചിനടക്കമുള്ള താരങ്ങളുടെ ട്വീറ്റ് ജയ് ഷായുടെ സമ്മർദത്തെ തുടർന്നോ; കപിൽദേവിന്‍റെ പേരിൽ പ്രചാരണം