ദില്ലി: മേജർ  ലീട്ടുൽ ഗൊഗോയിക്കെതിരായുള്ള പട്ടാള കോടതി നടപടികൾ പൂർത്തിയായി. ജമ്മു കശ്മീർ സ്വദേശിനിയായ സ്ത്രീയുമായി പരിധി വിട്ട് സൗഹൃദം സ്ഥാപിച്ചു എന്നതാണ് മേജറിനെതിരായ കുറ്റം.

തന്ത്രപ്രധാനമായ  പ്രദേശത്തെ ചുമതല ഉണ്ടായിരുന്ന ഗൊഗോയ് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ മറ്റ് സ്ഥലങ്ങളിൽ പോയിരുന്നെന്നന്നും പട്ടാള കോടതി കണ്ടെത്തി. 
 
2018 ലാണ് ജമ്മു കശ്മീർ സ്വദേശിനിയായ സ്ത്രീയുമായി  പരിധി വിട്ട് സൗഹൃദം സ്ഥാപിച്ചത്. സൈനിക നിയമത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേജറിനെതിരെ നടപടി ആരംഭിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി കരസേന മേജറായ ഗൊഗോയിയെ തരം താഴ്ത്തും.