രണ്ട് ഡോസുള്ള  പ്രോട്ടീന്‍ അധിഷഠിത വാക്സീനാണ് റിലയൻസ് ലൈഫ് സയന്‍സസ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലി അടക്കമുള്ള പത്ത് സ്ഥലങ്ങളിലാകും വാക്സീൻ പരീക്ഷണം നടക്കുക. 

ദില്ലി: റിലയൻസ് ലൈഫ് സയൻസസിന് കൊവിഡ് വാക്സീൻ പരീക്ഷണം നടത്താന്‍ വിദഗ്ധ സമിതിയുടെ അംഗീകാരം. വാക്സീൻറെ ആദ്യഘട്ട പരീക്ഷണത്തിനാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടി അനുമതി ലഭിച്ചാല്‍ കമ്പനിക്ക് പരീക്ഷണം ആരംഭിക്കാനാകും.

രണ്ട് ഡോസുള്ള പ്രോട്ടീന്‍ അധിഷഠിത വാക്സീനാണ് റിലയൻസ് ലൈഫ് സയന്‍സസ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലി അടക്കമുള്ള പത്ത് സ്ഥലങ്ങളിലാകും വാക്സീൻ പരീക്ഷണം നടക്കുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight