മുംബൈ: ആത്മീയ നേതാവ് ഗുരു റാംറാവു മഹാരാജ് അന്തരിച്ചു. ബന്‍ജാറ സമുദായത്തിന്റെ ആത്മീയ നേതാവായിരുന്ന റാംറാവു മഹാരാജ് ശനിയാഴ്ചയാണ് അന്തരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദാരിദ്ര്യത്തിനെതിരെ പോരാടിയ വ്യക്തിയായിരുന്നു റാംറാവു മഹാരാജെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സമൂഹത്തിന് ചെയ്ത നല്ല കാര്യങ്ങളുടെ പേരില്‍ അദ്ദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ചയായിരിക്കും അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുക.