ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു
ബെംഗളൂരു: പ്രൊഫസർ മാധവ് ഗാഡ്ഗിലിന്‍റെ ഭാര്യ ഡോ. സുലോചന ഗാഡ്ഗിൽ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു.
ബെംഗളൂരുവിൽ മകൻ സിദ്ധാർത്ഥ ഗാഡ്ഗിലിന്‍റെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂണിനെ കുറിച്ച് ആധികാരികമായി പഠിച്ച കാലാവസ്ഥാ ശാസ്ത്രജ്ഞയാണ് സുലോചന ഗാഡ്ഗിൽ.
അഞ്ചു ദശാബ്ദക്കാലത്തോളം കാലാവസ്ഥ വ്യതിയാനമടക്കമുള്ള വിഷയങ്ങളിൽ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞയാണ് സുലോചന ഗാഡ്ഗിൽ.
ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ സുലോചന പിന്നീട് 1973ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അറ്റ്മോസ്ഫെറിക് ആന്‍ഡ് ഓഷ്യാനിക് സയന്‍സ് വിഭാഗം ആരംഭിക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

