ഗ്ലൂട്ടത്തയോൺ ഉപയോ​ഗം ചിലരിൽ അലർജി പ്രതിപ്രവർത്തനങ്ങൾ, ബിപി കൂടുക, കുറയുക എന്നിവയ്ക്ക് കാരണമാകുന്നതായി അദ്ദേഹം പറയുന്നു. 

നടിയും മോഡലുമായ ഷെഫാലി ജരിവാല മരണപ്പെട്ട വാർത്ത ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ഏഴ് മുതൽ എട്ട് വർഷമായി ഷെഫാലി പതിവായി വാർദ്ധക്യത്തിനെതിരായ മരുന്നുകൾ കഴിച്ചിരുന്നു. വാർദ്ധക്യ വിരുദ്ധ ചികിത്സകളും, പ്രത്യേകിച്ച് ഗ്ലൂട്ടത്തയോൺ, വിറ്റാമിൻ സി എന്നിവ ഹൃദയസ്തംഭനത്തിന് കാരണമായതാകാമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

ഗ്ലൂട്ടത്തയോൺ ശരീരത്തിൽ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണെങ്കിലും അതിന്റെ സപ്ലിമെന്റേഷൻ - പ്രത്യേകിച്ച് ഇൻട്രാവണസ് (IV) രീതികളിലൂടെ അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് ദില്ലിയിലെ സികെ ബിർള ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ. സഞ്ജീവ കുമാർ ഗുപ്ത പറയുന്നു.

ലഭ്യമായ രീതികളിൽ, ഓറൽ, സബ്ലിംഗ്വൽ സപ്ലിമെന്റുകളാണ് ഏറ്റവും സുരക്ഷിതവും പതിവ് ഉപയോഗത്തിന് ഏറ്റവും സൗകര്യപ്രദവുമാണ്...- ഡോ. ഗുപ്ത പറയുന്നു. ഗ്ലൂട്ടത്തയോൺ ഉപയോ​ഗം ചിലരിൽ അലർജി പ്രതിപ്രവർത്തനങ്ങൾ, ബിപി കൂടുക, കുറയുക എന്നിവയ്ക്ക് കാരണമാകുന്നതായി അദ്ദേഹം പറയുന്നു.

പ്രതിദിനം 250–500 മില്ലിഗ്രാം വരെ സാധാരണമാണ്. അതേസമയം ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉയർന്ന ഡോസുകൾ ഒരു ഡോക്ടറുടെ മാർഗ്ഗനിർദ്ദേശപ്രകാരം മാത്രമേ എടുക്കാവൂ. IV ഡോസുകൾ ഒരു സെഷനിൽ 600 മില്ലിഗ്രാം മുതൽ 2,400 മില്ലിഗ്രാം വരെയാകാമെന്നും ഡോ. സഞ്ജീവ കുമാർ ഗുപ്ത പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ അല്ലെങ്കിൽ മുലയൂട്ടുന്ന സ്ത്രീകൾ, പതിവായി മരുന്നുകൾ കഴിക്കുന്നവർ എന്നിവർ ഗ്ലൂട്ടത്തയോൺ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ കണ്ട് വിദ​ഗ്ധ ഉപദേശം തേടണമെന്ന് ഡോ. ഗുപ്ത പറയുന്നു.