പാകിസ്ഥാനി വ്യോമതാവളങ്ങളിൽ ഇന്ത്യ വൻനാശം വിതച്ചെന്നും എഫ് 16 അടക്കമുള്ള നിരവധി യുദ്ധവിമാനങ്ങൾ തകർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ദില്ലി: പാകിസ്ഥാൻ വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ ഇന്ത്യ തകർത്തു എന്ന് റിപ്പോർട്ട്. പാകിസ്ഥാനി വ്യോമതാവളങ്ങളിൽ ഇന്ത്യ വൻനാശം വിതച്ചെന്നും എഫ് 16 അടക്കമുള്ള നിരവധി യുദ്ധവിമാനങ്ങൾ തകർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യോമതാവളങ്ങളിൽ മാത്രം 50 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിൽ പാക് സേനയുടെയും ഭീകരരുടെയും ബങ്കറുകളും പോസ്റ്റുകളും തകർത്തു. സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷൻ എന്ന് ഇന്ത്യ പ്രതിരോധ അറ്റാഷെമാരെ അറിയിച്ചു. 70 രാജ്യങ്ങളുടെ പ്രതിനിധികളോടാണ് സേന ഇന്നലെ ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചത്.



