Asianet News MalayalamAsianet News Malayalam

6പേർക്ക് കീർത്തിചക്ര, രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു; ആറ് മലയാളികള്‍ക്ക് പരം വിശിഷ്ഠ സേവാ മെഡൽ

മൂന്ന് കീർത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകൾ മരണാനന്തര ബഹുമതിയായിട്ടാണ് നൽകുക

Republic Day 2024, presidents gallantry award announced, keerthichakra for 6, Param Vishishtha Seva Medal for six Malayalis
Author
First Published Jan 25, 2024, 9:02 PM IST

ദില്ലി: രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 80 പേർക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്കാരങ്ങള്‍ ലഭിക്കുക. ഇതിൽ മൂന്ന് കീർത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകൾ മരണാനന്തര ബഹുമതിയായിട്ടാണ് നൽകുക. ക്യാപ്റ്റൻ അനുഷ്മാൻ സിങ്ങ്, ഹവീൽദാർ അബ്ദുൾ മജീദ്, ശിപോയി പവൻ കുമാർ എന്നിവർക്ക് കീർത്തിചക്ര മരണാനന്തര ബഹുമതിയായാണ് നൽകുക. ആകെ ആറ് കീർത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകൾ എന്നിവയാണ് പ്രഖ്യാപിച്ചത്.  ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു. ആറ് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ ലഭിക്കും. ലഫ് ജനറൽ പി.ജി കെ മേനോൻ, ലഫ് ജനറൽ അരുണ്‍ അനന്ത നാരായണൻ,  ലഫ് ജനറൽ അജിത് നീലകണ്ഠൻ, ലഫ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ് ജനറൽ ജോൺസൺ പി മാത്യു, ലെഫ് ജന. ഉണ്ണികൃഷണൻ നായർ എന്നിവർക്കാണ് പരം വിശിഷ്ട സേവാ മെഡൽ.

'75ാം റിപ്പബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തം, രാമക്ഷേത്രം യാഥാര്‍ത്ഥ്യമായത് നിര്‍ണായക ഏട്'; രാഷ്ട്രപതി

Latest Videos
Follow Us:
Download App:
  • android
  • ios