Asianet News MalayalamAsianet News Malayalam

"നിങ്ങള്‍ പ്രാ​ർ​ത്ഥ​ന​ക​ൾ തു​ട​ര​ണം"; പ്ര​ണബ് മു​ഖ​ർ​ജി​യു​ടെ മകന്‍

ദില്ലിയിലെ സൈ​നി​ക റി​സ​ർ​ച്ച് ആ​ൻ​ഡ് റ​ഫ​റ​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ തു​ട​രു​ന്ന പ്ര​ണാ​ബി​ന്‍റെ ര​ക്ത​ചം​ക്ര​മ​ണം അ​ട​ക്ക​മു​ള്ള​വ​യി​ൽ സ്ഥി​ര​ത​യു​ണ്ടെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്നു.
 

Request Everyone To Continue Prayers Pranab Mukherjees Son Tweets
Author
New Delhi, First Published Aug 13, 2020, 6:13 AM IST

ദില്ലി: മു​ൻ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ ധ​മ​നി​ക​ളി​ലെ​യും ഹൃ​ദ​യ​ത്തി​ലെ​യും ര​ക്ത​യോ​ട്ടം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ  യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ ഇ​പ്പോ​ൾ സ്ഥി​ര​ത​യു​ണ്ടെ​ന്നു മ​ക​ൻ അ​ഭി​ജി​ത് മു​ഖ​ർ​ജി. 

നി​ങ്ങ​ളു​ടെ എ​ല്ലാ പ്രാ​ർ​ഥ​ന​ക​ളോ​ടും കൂ​ടി, ത​ന്‍റെ പി​താ​വ് ഇ​പ്പോ​ൾ ഹീ​മോ​ഡൈ​നാ​മി​ക്ക​ലി സ്ഥി​ര​ത​യു​ള്ള​വ​നാ​ണ്. അ​ദ്ദേ​ഹം വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്കാ​ൻ നി​ങ്ങ​ളു​ടെ പ്രാ​ർ​ത്ഥ​ന​ക​ൾ തു​ട​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും അ​ഭി​ജി​ത് മു​ഖ​ർ​ജി ട്വീ​റ്റ് ചെ​യ്തു.

ദില്ലിയിലെ സൈ​നി​ക റി​സ​ർ​ച്ച് ആ​ൻ​ഡ് റ​ഫ​റ​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ തു​ട​രു​ന്ന പ്ര​ണാ​ബി​ന്‍റെ ര​ക്ത​ചം​ക്ര​മ​ണം അ​ട​ക്ക​മു​ള്ള​വ​യി​ൽ സ്ഥി​ര​ത​യു​ണ്ടെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്നു.

മ​സ്തി​ഷ്ക​ത്തി​ൽ ര​ക്തം ക​ട്ട പി​ടി​ച്ച​തി​നെ തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ പ്ര​ണാ​ബ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​വി​ഡി​നേ​ക്കാ​ളേ​റെ ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും തു​ട​ർ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യു​മാ​ണ് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ക്കി​യ​ത്.അ​ച്ഛ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​ക​പ്പെ​ടു​ന്ന എ​ല്ലാ​വ​രോ​ടും ആ​ത്മാ​ർ​ഥ​മാ​യി ന​ന്ദി പ​റ​യു​ന്നു​വെ​ന്ന് മ​ക​ൾ ശ​ർ​മി​ഷ്ഠയും ട്വീ​റ്റ് ചെ​യ്തു. 

"അ​ച്ഛ​ന് ഭാ​ര​ത​ര​ത്ന ല​ഭി​ച്ച ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് എ​ട്ട് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. കൃ​ത്യം ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി. ദൈ​വം അ​ദ്ദേ​ഹ​ത്തി​നു ഏ​റ്റ​വും മി​ക​ച്ച​തു ചെ​യ്യ​ട്ടെ. ഒ​പ്പം എ​ന്നെ ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ. ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും സ​മ​ത്വ​ത്തോ​ടെ സ്വീ​ക​രി​ക്കാ​ൻ പ്രാ​പ്ത​യാ​ക്കു​ക​യും​ചെ​യ്യ​ട്ടെ​യെ​ന്നും ശ​ർ​മി​ഷ്ഠ ട്വീ​റ്റ​റി​ൽ കു​റി​ച്ചു.
 

Follow Us:
Download App:
  • android
  • ios