സമാന്തരമായി കിണർ ഉണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും മണ്ണിടിച്ചിലിനെ തുടർന്ന് ഈ ശ്രമം ഉപേക്ഷിച്ചു.  

തിരുച്ചിറപ്പള്ളി: തമിഴ്‍നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 26 അടി താഴ്ച്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. മധുരയിൽ നിന്നെത്തിയ വിദഗ്ധ സംഘമാണ് ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സമാന്തരമായി കിണർ ഉണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും മണ്ണിടിച്ചിലിനെ തുടർന്ന് ഈ ശ്രമം ഉപേക്ഷിച്ചു. 

രണ്ട് കൈകളും മുകളിലേക്ക് ഉയർത്തിയ നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. കൈകളിലൂടെ കുരുക്ക് ഇട്ട് മുകളിലേക്ക് ഉയർത്താനാണ് വിദഗ്ധർ ശ്രമിക്കുന്നത്.മെഡിക്കൽ സംഘം അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കുഴൽ കിണറിൽ ശുചീകരണ ജോലി നടക്കുകയാണ്. വൈകിട്ട് കുഴൽകിണറിന് സമീപം കളിക്കുന്നതിനിടെയാണ് രണ്ടര വയസ്സുകാരൻ കിണറിലേക്ക് വീണത്.