Asianet News MalayalamAsianet News Malayalam

കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നാലാം ദിവസത്തിലേക്ക്: പാറകള്‍ തകര്‍ത്ത് പുതിയ കുഴിയെടുക്കുന്നു

കാഠിന്യമേറിയ പാറകൾ കണ്ടതോടെ  മന്ദഗതിയിലായ രക്ഷാപ്രവർത്തനം വൈകിട്ടോടെ വേഗത കൈവരിച്ചിട്ടുണ്ട്.  

rescue mission to save child who fall in bore well in thiruchirappalli
Author
Thiruchirapalli, First Published Oct 28, 2019, 6:43 PM IST

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം നാല് ദിവസം പിന്നിടുന്നു. കുട്ടി വീണു കിടക്കുന്ന കുഴല്‍കിണറിന് സമാന്തരമായി വലിയ കിണര്‍ കുഴിച്ച് താഴെ എത്തിച്ച തുരങ്കം നിർമ്മിക്കാനാണ് ശ്രമം. പ്രദേശത്തെ ഭൂമിയില്‍ പാറക്കെട്ടുകളുടെ സാന്നിധ്യം കണ്ടതിനാൽ മറ്റ് സാധ്യതകൾ ഉപേക്ഷിച്ചു. നാളെ പുലർച്ചയോടെ കുട്ടിയെ പുറത്ത് എത്തിക്കാനാകുമെന്ന് ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി.

കാഠിന്യമേറിയ പാറകൾ കണ്ടതോടെ  മന്ദഗതിയിലായ രക്ഷാപ്രവർത്തനം വൈകിട്ടോടെ വേഗത കൈവരിച്ചിട്ടുണ്ട്.  പാറകെട്ടുകളിലൂടെ 67 അടിയോളം താഴ്ചയിൽ മൂന്ന് കുഴൽ കിണറുകൾ തുരന്നാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം മുന്നോട്ട് നീങ്ങുന്നത്. ഇതോടെ പാറ പൊട്ടിച്ച് ആഴം കൂട്ടുന്നത് എളുപ്പമായി. 

98 അടി താഴ്ചയിൽ എത്തിയാൽ കുട്ടിയുടെ അടുത്തേക്ക് മണ്ണ് ഗ്രിൽ ചെയ്ത് പോകാനുള്ള മെഷീനും എത്തിച്ചിട്ടുണ്ട്. നാളെ പുലർച്ചയോടെ കുട്ടിയെ പുറത്ത് എത്തിക്കാനായേക്കും എന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.  കുഴൽ കിണറിന് സമീപത്ത് മറ്റൊരു വഴി തുരക്കാൻ ശ്രമിച്ചെങ്കിലും ജിയോളജി വകുപ്പിന്റെ നിർദേശപ്രകാരം ഇത് പിന്നീട്  ഉപേക്ഷിച്ചു. നൂറ് അടിയോളം താഴ്ചയിലാണ് നാല് ദിവസമായി രണ്ടര വയസ്സുകാരൻ സുജിത്ത് കുടുങ്ങി കിടക്കുന്നത്. കുട്ടിക്ക് ട്യൂബിലൂടെ ഓക്സിജൻ നൽകുന്നു. ഇന്നലെ പുലർച്ചെ കുട്ടി കൈ അനക്കിയെങ്കിലും പിന്നീട് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

"

Follow Us:
Download App:
  • android
  • ios