അഭിഷേക് വർമ്മ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഡച്ച് സ്വദേശിയായ യൂറിക്കോക്കാണ് പരിക്കേറ്റത്.

പനാജി: ​ഗോവയിൽ വിദേശിയെ കത്തി കൊണ്ട് കുത്തിയ സംഭവത്തിൽ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ. നോർത്ത് ​ഗോവയിലെ പെർനീമിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. ഡച്ച് സ്വദേശിയെയാണ് ജീവനക്കാരൻ ആക്രമിച്ചത്. ഇത് തടയാനെത്തിയ ആളേയും ജീവനക്കാരൻ കുത്തിപരിക്കേൽപ്പിച്ചു. സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിലായതായി ​ഗോവ പൊലീസ് പറഞ്ഞു.

അഭിഷേക് വർമ്മ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഡച്ച് സ്വദേശിയായ യൂറിക്കോക്കാണ് പരിക്കേറ്റത്. ടെന്റിനുള്ളിലേക്ക് റിസോർട്ട് ജീവനക്കാരൻ കയറിവരികയും ആക്രമിക്കുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് മറ്റൊരാൾ എത്തിയതിനെ തുടർന്ന് ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. പിന്നീട് വീണ്ടും കത്തിയുമായി വന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർക്കും പരിക്കേറ്റു. 

സ്വർണാഭരണങ്ങളിൽ എച്ച്‍യുഐഡി ഹാൾമാർക്ക്; 3 മാസത്തേക്ക് കൂടി സമയം അനുവദിച്ച് ഹൈക്കോടതി

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

ജാമ്യം നിന്ന് കടം കുന്നുകൂടി, എല്ലാം ഒഴിവാക്കാൻ കൂട്ടക്കൊല ആസൂത്രണം ചെയ്തു

അതേസമയം, തിരുവനന്തപുരത്ത് കൊലപാതകമുൾപ്പടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയെ ചേസ് ചെയ്ത് പൊലീസ്. സാഹസികമായി പിന്തുടർന്ന് പ്രതിയെ പിടിക്കാൻ ശ്രമിച്ച പൊലീസിനെ കാറുകൊണ്ട് ഇടിച്ച് വീഴ്ത്തി പ്രതി രക്ഷപ്പെട്ടു. കാറിടിച്ച് സാരമായി പരിക്കേറ്റ കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സനൽ കുമാറിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈവിരലിന് ഗുരുതരമായി പൊട്ടലേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ബുധനാഴ്ച രാത്രി എട്ടു മണിയോടെ വിഴിഞ്ഞം ചൊവ്വര ജംഗ്ഷനിലായിരുന്നു സംഭവം.