Asianet News MalayalamAsianet News Malayalam

രാജസ്ഥാൻ കോൺ​ഗ്രസിൽ പരസ്യ പ്രസ്താവനകൾക്ക് വിലക്ക്, അച്ചടക്കം ലംഘിക്കുന്നവർക്ക് തക്ക മറുപടി

മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരായ സച്ചിൻ പൈലറ്റിൻ്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി നേതാക്കൾക്ക് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

restriction for public statements in Rajasthan Congress
Author
First Published Nov 9, 2022, 8:50 AM IST

ജയ്പൂർ : പാർട്ടിക്കുള്ളിൽ വിമത നീക്കം നടക്കുന്നതിനിടെ പരസ്യ പ്രസ്താവനകൾ വിലക്കി രാജസ്ഥാൻ കോൺഗ്രസ് നേതൃത്വം. പാർട്ടി അച്ചടക്കം മറികടന്ന് ആരും സംസാരിക്കരുതെന്ന് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്തസ്ര നിർദ്ദേശം നൽകി. അച്ചടക്കം ലംഘിക്കുന്നവർക്ക് തക്ക മറുപടി കൃത്യസമയത്ത് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരായ സച്ചിൻ പൈലറ്റിൻ്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി നേതാക്കൾക്ക് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അശോക് ​ഗെലോട്ട് പ്രശംസയും തിരച്ച് ​ഗെലോട്ടിന്റെ മോദി പ്രശംസയും രാജസ്ഥാൻ കോൺ​ഗ്രസിന് വലിയ തലവേദനയായിരുന്നു. ഇതിന്റെ പിന്നാലെ സച്ചിൻ ​ഗെലോട്ടിന്റെ വിമർശിച്ചതും ​ഗുലാം നബി ആസാദ് സംഭവം ഓർമ്മിപ്പിച്ചതും ഇതിന് പിന്നാലെ ​ഗെലോട്ടിന്റെ പ്രതികരണങ്ങളും പാ‍ർട്ടിയെ സമ്മർദ്ദത്തിലാക്കുമെന്നാണ് വിലയിരുത്തൽ. 

ഗലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രശംസിച്ചതിനെ രസകരമായ സംഭവം എന്നാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് വിശേഷിപ്പിച്ചത്. കോൺ​ഗ്രസ് ഇതിനെ ലാഘവത്തോടെ കാണരുതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞതായാണ് റിപ്പോർട്ട്. പാർലമെന്റിൽ ​ഗുലാം നബി ആസാദിനെയും മോദി ഇതുപോലെ പ്രശംസിച്ചിരുന്നു, പിന്നീടെന്ത് ഉണ്ടായെന്ന് നമ്മൾ കണ്ടതാണെന്നും ​ഗുലാം നബി ആസാദ് കോൺ​ഗ്രസ് വിട്ടതിനെ സൂചിപ്പിച്ച് സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു. 

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ഹൈക്കമാന്‍ഡ് തീരുമാനം അട്ടിമറിച്ച ഗലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. എന്നാൽ പാര്‍ട്ടി അച്ചടക്കം ഓര്‍മ്മപ്പെടുത്തി പരാമര്‍ശങ്ങള്‍ പാടില്ലായിരുന്നുവെന്നാണ് അശോക് ഗലോട്ട് വിഷയത്തിൽ പ്രതികരിച്ചത്. മുഖ്യമന്ത്രി പദത്തിലെ അശോക് ഗലോട്ടിന്‍റെ അനുഭവസമ്പത്ത് താരതമ്യങ്ങളില്ലാത്തതെന്നായിരുന്നു കഴിഞ്ഞ ദിവസം രാജസ്ഥാനിലെ പൊതുചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചത്. മോദിയുടെ ഭരണത്തില്‍ ഇന്ത്യ നേട്ടങ്ങള്‍ ഓരോന്നായി കൈവരിക്കുന്നുവെന്ന് ഗലോട്ട് തിരിച്ചും പുകഴ്ത്തിയിരുന്നു. 

Read More : 'രസകരമായ സംഭവം, പാർട്ടി ലാഘവത്തോടെ കാണരുത്'; മോദി ​ഗെലോട്ടിനെ പ്രശംസിച്ചതിനെക്കുറിച്ച് സച്ചിൻ പൈലറ്റ്

Follow Us:
Download App:
  • android
  • ios