ദില്ലി: സ്വന്തം ഓഫീസ് ഉപയോഗിച്ച് കാമകേളി നടത്തിയ കേണലിന്‍റെ വീഡിയോ പകര്‍ത്തിയ രണ്ട് ജവാന്മാര്‍ക്കെതിരെ പ്രതികാര നടപടി. നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് ജവാന്‍മാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്.  രജ്പുട്‌ന റൈഫിള്‍സിലെ രണ്ട് ജവാന്മാരാണ് പ്രതിരോധമന്ത്രിക്ക് പരാതി നല്‍കിയത്. ഈ കേണല്‍ ഇപ്പോള്‍ സൈന്യത്തില്‍ നിന്നും വിരമിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രിയുടെ നിര്‍ദേശപ്രകാരം സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. പഞ്ചാബിലെ അബോഹറിലെ സൈനിക ഓഫീസില്‍ സൈനികേതര വിഭാഗത്തിലെ ഒരു വനിതാ ജീവനക്കാരിയുമായി കേണല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യമാണ് ജവാന്‍മാര്‍ വീഡിയോയില്‍ പകര്‍ത്തിയത്. സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്ന കേണലിനെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു അതെന്ന് അവര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ അതിന്‍റെ പേരില്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. 

ആരോപണ വിധേയനായ കേണല്‍ നിലവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. എങ്കിലും ആര്‍മിയുടെ ചട്ടവും നടപടിക്രമങ്ങളും അനുസണിച്ച് അന്വേഷണത്തെ നേരിട്ടേണ്ടിവരും. കേണലിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ജവാന്മാര്‍ക്കെതിരെയും അന്വേഷണം നടക്കും.