ഇരുപതിനായിരത്തോളം വിദ്യാർഥികളാണ് യുക്രെയ്നിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇതിലേറെയും മെഡിക്കൽ വിദ്യാർത്ഥികളാണ്. എന്നാൽ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രവേശന കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല.
ദില്ലി: യുക്രെയ്നിൽ നിന്ന് യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തിയ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ആശ്വാസം. സർവ്വകലാശാലകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാർത്ഥികളെ പരിഗണിക്കണമെന്ന് എഐസിടിഇ നിർദ്ദേശം നൽകി. സാങ്കേതിക സർവ്വകലാശാല വിസിമാർക്കും എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലെ തലവൻമാർക്കും ആണ് നിർദേശം നൽകിയത്.
ഏപ്രിൽ 7 ന് ആണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ച സർക്കുലർ എഐസിടിഇ പുറപ്പെടുവിച്ചത്. ഇരുപതിനായിരത്തോളം വിദ്യാർഥികളാണ് യുക്രെയ്നിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇതിലേറെയും മെഡിക്കൽ വിദ്യാർത്ഥികളാണ്. എന്നാൽ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രവേശന കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല.
