മുംബൈ: ലഹരിമരുന്ന് കേസിൽ റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചു. റിയയുടെ സഹോദരൻ ഷൗവിക്ക് ചക്രബർത്തിക്ക് ജാമ്യം ലഭിച്ചിട്ടില്ല. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത 10 ദിവസം റിയ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. രാജ്യം വിട്ട് പോകരുത്. മുംബൈ വിട്ട് പോകാൻ പൊലീസ് അനുമതി വാങ്ങണം. 

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലേക്ക് നയിക്കുകയായിരുന്നു. ഈ ജാമ്യം അനുവദിച്ചെങ്കിലും റിയയെ ഉടൻ പുറത്ത് വിടരുതെന്ന അന്വേഷണം സംഘത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. 

Story under updation...