തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. നരിക്കോട്ടിൽ നിന്ന് ​ഗർഭിണിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആശപ്രവർത്തകയുടെ ഫോൺ വന്നു. എന്നാൽ മ‍ഞ്ഞുവീഴ്ച കാരണം...

ദില്ലി: ജമ്മു കശ്മീരിലെ കുപ്പുവാര ജില്ലയിൽ യുവതി ആർമി ആംബുലൻസിൽ പ്രസവിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രസവം. പിന്നീട് കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റിയതായി ആർമി വക്താവ് അറിയിച്ചു. മഞ്ഞുവീഴ്ചയെ തുടർന്ന് യാത്ര തടസ്സപ്പെടുകയായിരുന്നു. 

തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. നരിക്കോട്ടിൽ നിന്ന് ​ഗർഭിണിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആശപ്രവർത്തകയുടെ ഫോൺ വന്നു. എന്നാൽ മ‍ഞ്ഞുവീഴ്ച കാരണം ആംബുലൻസിന് യാത്ര തുടരനാകാത്ത സാഹചര്യത്തിലാണ് പ്രസവം വാഹനത്തിലാകേണ്ടി വന്നത്. 

ആശുപത്രിയിലേക്കുള്ള വഴിയിൽ ​ഗർഭിണിക്ക് പ്രസവ വേദന കൂടിയതോടെ ആശാ പ്രവർത്തക വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ആർമി മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ ആശാ പ്രവർത്തകയാണ് കുഞ്ഞിനെ പുറത്തെടുത്തത്.