പിതൃത്വം അച്ഛനെക്കൊണ്ട് അംഗീകരിപ്പിച്ച മകൻ. രാജ്യം ശ്രദ്ധിച്ച പോരാട്ടമായിരുന്നു രോഹിത് തിവാരിയുടേത്.


ദില്ലി: ഉത്തര്‍പ്രദേശ് മുൻ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി അന്തരിച്ചു. ദില്ലിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രോഹിത്തിന്‍റെ മരണം. എന്‍ ഡി തിവാരി, തന്‍റെ അച്ഛനാണെന്ന് തെളിയിക്കാന്‍ രോഹിത് നടത്തിയ നിയമപോരാട്ടം രാജ്യത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു.

രോഹിത്തിന്‍റെ പിതൃത്വം ആദ്യം നിഷേധിച്ച എന്‍ ഡി തിവാരിക്കെതിരെ രോഹിത് 2007 ല്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയില്‍ തിവാരി തന്നെയാണ് അഛനെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് ഇക്കാര്യം പരസ്യമായി സമ്മതിച്ച തിവാരി, രോഹിതിന്‍റെ അമ്മ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും ചെയ്തു. 2018ൽ എൻ ഡി തിവാരി അന്തരിച്ചു.