നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തിയാണ് ബൈഠക്ക് സംഘടിപ്പിക്കുന്നത് എന്നാണ് സംഘടകര്‍ അറിയിക്കുന്നത്. 

ചിത്രകൂട്: ആര്‍എസ്എസിന്‍റെ സംസ്ഥാന തല ഭാരവാഹികളുടെ വാര്‍ഷിക യോഗം, അഖിലേന്ത്യ പ്രാന്ത് പ്രചാരക് ബൈഠക്ക് മധ്യപ്രദേശിലെ ചിത്രകൂടില്‍ ആരംഭിച്ചു. ജൂണ്‍ 9 മുതല്‍ 12വരെയാണ് വിവിധ തലത്തിലുള്ള സമ്മേളനങ്ങളായി ബൈഠക്ക് നടത്തുന്നത്. എല്ലാവര്‍ഷവും ജൂലൈ മാസത്തില്‍ നടക്കാറുള്ള ബൈഡക്ക് കഴിഞ്ഞ വര്‍ഷം ചിത്രകൂടില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും കൊവിഡ് നിയന്ത്രണങ്ങളാല്‍ നടത്താന്‍ സാധിച്ചിരുന്നില്ല.

നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തിയാണ് ബൈഠക്ക് സംഘടിപ്പിക്കുന്നത് എന്നാണ് സംഘടകര്‍ അറിയിക്കുന്നത്. ബൈഡക്കില്‍ അംഗങ്ങളായ വലിയൊരു വിഭാഗം ആര്‍എസ്എസ് ഭാരവാഹികള്‍ ഓണ്‍ലൈനായും ബൈഠക്കില്‍ പങ്കെടുക്കും.

ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് അടക്കം ആര്‍എസ്എസിന്‍റെ മുതിര്‍ന്ന ഭാരവാഹികള്‍ എല്ലാം ബൈഠക്കില്‍ പങ്കെടുക്കും. ജൂലൈ 9-10 ദിവസങ്ങളില്‍ 11 മേഖലകളിലെ ക്ഷേത്ര, സഹക്ഷേത്ര പ്രാചരകുമാരുടെ സമ്മേളനമാണ് നടക്കുക. ആര്‍എസ്എസ് മേധാവിയും, സഹകാര്യവാഹകും, അഞ്ച് ജോയന്‍റ് സെക്രട്ടറിമാരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ജൂലൈ 11 ന് 45 പ്രാന്തുകളിലെ പ്രാന്ത്, സഹപ്രാന്ത് പ്രചാരഹുമാര്‍ പങ്കെടുക്കുന്ന സമ്മേളനമാണ് നടക്കുക. ജൂലൈ 12 ന് സംഘപ്രസ്ഥാനങ്ങളുടെ മേധാവികളുടെ സമ്മേളനമാണ് നടക്കുക.

ആര്‍എസ്എസ് സംഘടന കാര്യങ്ങള്‍, ആര്‍എസ്എസ് രാജ്യമെങ്ങും നടത്തുന്ന മഹാമാരി കാലത്തെ സന്നദ്ധസേവനങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങളാണ് ബൈഠക്കില്‍ ചര്‍ച്ച ചെയ്യുക എന്നാണ് ആര്‍എസ്എസ് അറിയിക്കുന്നത്.