വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പുതു തലമുറയായി സംവദിക്കേണ്ടത് ഇപ്പോൾ അനിവാര്യമാണെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.

ദില്ലി: ‌‌‌പുതുതലമുറയിലെ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പുതു തലമുറയായി സംവദിക്കേണ്ടത് അനിവാര്യമാണ്. കേട്ടെഴുത്ത് അല്ല, ചർച്ച ആണ് വേണ്ടത്, എന്നും ആജ്ഞാപിക്കുകയല്ല മറിച്ച്, പരസ്പരം സംസാരിച്ച് സമവായം ആണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ നടന്ന ചടങ്ങിൽ പരിപാടിയിൽ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിലെ വിദ്യാര്‍ത്ഥി സമരം ശക്തമായി നടക്കുന്നതിനിടെയാണ് സ്വകാര്യ ചടങ്ങിൽ ഭാഗവതിന്റെ ഈ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News