Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ഷണിച്ചു, മാതാ കൗസല്യ ക്ഷേത്രം സന്ദർശിച്ച് ആര്‍എസ്എസ് മേധാവി

അതേ സമയം ഇത്തരം ഒരു ക്ഷണം സ്വീകരിക്കാതിരിക്കാന്‍  ഭഗവത് നിർബന്ധിതനായെന്നാണ്  കോൺഗ്രസ് സംസ്ഥാന ഘടകം പറയുന്നത്.

RSS chief visits temple in Chhattisgarh on Congress invite
Author
First Published Sep 14, 2022, 6:52 PM IST

റായ്പൂര്‍: ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ ക്ഷണപ്രകാരം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ റായ്പൂരിന്‍റെ പ്രാന്തപ്രദേശത്തുള്ള ചന്ദ്ഖുരിയിലെ മാതാ കൗസല്യ ക്ഷേത്രം സന്ദർശിച്ചു. തിങ്കളാഴ്ച സമാപിച്ച ആർഎസ്എസിന്‍റെ ഒരു  യോഗത്തിൽ പങ്കെടുക്കാൻ ഛത്തീസ്ഗഡ് തലസ്ഥാനത്ത് എത്തിയതായിരുന്നു  മോഹന്‍ ഭഗവത്.

2020-ൽ ഛത്തീസ്ഗഡ് സർക്കാർ നവീകരിച്ച കൗസല്യ ക്ഷേത്രം, മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തന്‍റെ സർക്കാര്‍ ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളുടെ ഉത്തമ ഉദാഹരണമായാണ് ചൂണ്ടിക്കാട്ടുന്നത്. മതചിഹ്നങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചിരുന്നു. 

രാമന്‍റെ അമ്മയായ മാ കൗസല്യയുടെ ജന്മസ്ഥലമാണ് ചന്ദ്രഖുരി എന്നാണ് വാദം. രാമന്‍റെ അമ്മയുടെ പേരിലാണ് ക്ഷേത്രവും,  എന്നാല്‍ ഈ വാദത്തിന്റെ സാധുത പോലും ബിജെപി നേതാക്കൾ ചോദ്യം ചെയ്തിട്ടുണ്ട്.

"ഞങ്ങൾ മോഹൻ ഭഗവതിനെ മാതാ കൗശല്യ ക്ഷേത്രം സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. അവിടെ എത്തിയപ്പോൾ അദ്ദേഹത്തിന് സമാധാനം തോന്നിയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ക്ഷേത്രത്തിന്റെ പുതിയ രൂപവും മാ കൗസല്യയുടെ സ്നേഹവും, രാമന്റെ ശക്തിയും അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം." ഭഗവതിന്‍റെ സന്ദർശനത്തിന് പിന്നാലെ ഛത്തീസ്ഗഡ്  മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ  ട്വീറ്റ് ചെയ്തു. 

മറ്റൊരു ട്വീറ്റിലൂടെ, "സംസ്‌കൃതം നിർബന്ധിത വിഷയമായ" സ്വാമി ആത്മാനന്ദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും, ഗൗതൻ അല്ലെങ്കിൽ പശു സംരക്ഷണ കേന്ദ്രങ്ങളും  സന്ദർശിക്കാനും ആർഎസ്‌എസ് മേധാവിയെ  ഛത്തീസ്ഗഡ്  മുഖ്യമന്ത്രി  ക്ഷണിച്ചു.

അതേ സമയം ഇത്തരം ഒരു ക്ഷണം സ്വീകരിക്കാതിരിക്കാന്‍  ഭഗവത് നിർബന്ധിതനായെന്നാണ്  കോൺഗ്രസ് സംസ്ഥാന ഘടകം പറയുന്നത്. "ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കോൺഗ്രസ് മുഖ്യമന്ത്രി ആര്‍എസ്എസ് തലവനെ ക്ഷേത്ര ദർശനത്തിന് ക്ഷണിക്കുന്നത്.

ഹിന്ദുത്വത്തിന്റെ സ്വയം പ്രഖ്യാപിത പതാകവാഹകനായ ആർഎസ്എസ് മേധാവിയെ ഇതിലൂടെ ക്ഷേത്രം സന്ദർശിക്കാൻ നിർബന്ധിതനാക്കുകയും ചെയ്തു.  ക്ഷേത്രം സന്ദർശിക്കാനുള്ള കോൺഗ്രസ് മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ചിരുന്നെങ്കിൽ സാഹചര്യം അദ്ദേഹത്തിന്‍റെ പ്രത്യശാസ്ത്രത്തില്‍ എത്രത്തോളം അസ്വസ്ഥമാകുമായിരുന്നുവെന്ന് ഭഗവതിന് നന്നായി അറിയാം, ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കമ്യൂണിക്കേഷന്‍ സെല്‍ പ്രസിഡന്റ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.

15 വർഷം ഭരിച്ചിട്ടും മാതാ കൗശല്യയുടെ ക്ഷേത്രം പരിപാലിക്കാത്തത് എന്തുകൊണ്ടെന്ന് മോഹൻ ഭാഗവത് തന്‍റെ സഹോദര സംഘടനയായ ഭാരതീയ ജനതാ പാർട്ടിയോട് ചോദിക്കുമോ? എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. എന്തുകൊണ്ടാണ് ശ്രീരാമന്റെ വനവാസ പാത ശ്രദ്ധിക്കപ്പെടാത്തത്? എന്തുകൊണ്ടാണ് 15 വർഷമായി ഛത്തീസ്ഗഡിലെ ഗോശാലകളിൽ അഴിമതിയും ഗോഹത്യയും നടക്കുന്നത്?.

മാതാ കൗശല്യയുടെ ക്ഷേത്രം സന്ദർശിച്ച ശേഷം, മതത്തിന് ഒരു വിദ്വേഷവും ആവശ്യമില്ലെന്ന് സംഘ മേധാവി മനസ്സിലാക്കിയിരിക്കണം. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതോടൊപ്പം, നമ്മുടെ സംസ്കാരം സംരക്ഷിക്കാൻ കഴിയും, അത് ഭൂപേഷ് ബാഗേലും കോൺഗ്രസ് സർക്കാരും തെളിയിച്ചു, ശ്രീ ശുക്ല കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് സുധാകരൻ, എതിർക്കില്ലെന്ന് ​എംവി ​ഗോവിന്ദൻ\

കാക്കി നിക്കർ കത്തിക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസിന്‍റെ ട്വീറ്റ്, അക്രമത്തിനുള്ള ആഹ്വാനമെന്ന് ബിജെപി

Follow Us:
Download App:
  • android
  • ios